"ജോർജ്ജ് ഇരുമ്പയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സാഹിത്യവിമർശകനും മലയാളം പ്രൊഫസറും സാഹിത്യഗവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:45, 5 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാഹിത്യവിമർശകനും മലയാളം പ്രൊഫസറും സാഹിത്യഗവേഷകനും മലയാള സംരക്ഷണവേദി പ്രസിഡന്റും സാഹിത്യനിരൂപണംത്രൈമാസികാപത്രാധിപരുമായി വളരെക്കാലം പ്രവർത്തിച്ചു. ജനനം1938 ഡിസംബർ 19. ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കൽ വർക്കി-അന്നമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാൾ. കാരിക്കോട്-പൊതി-തലയോലപ്പറമ്പു-സ്കൂളുകളിലും (1945-56) പാലാ(56-57) തേവര(58-61) യൂണിവേഴ്സിറ്റി(61-62) മഹാരാജാസ്(62-63) കോളജുകളിലും പഠിച്ചു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളത്തിലും ഇംഗ്ളീഷിലും മധുര യൂണിവേഴ്സിറ്റിയിൽ നിന്നു ഗാന്ധിയൻചിന്തയിലും എംഎ, കാലിക്കറ്റിൽനിന്നു പി.എച്ച്ഡി, ബിഎ &എംഎ ഒന്നാം റാങ്കിനു ടി.കെ.ജോസഫ്-ഡോ. ഗോദവർമ്മ പുരസ്ക്കാരങ്ങൾ. 1963 മുതൽ കോളജധ്യാപകൻ. കോഴിക്കോടു-തലശ്ശേരി ഗവ. കോളജുകളിൽ മലയാളം പ്രൊഫസറായിരുന്നു. എറണാകുളം മഹാരാജാസിൽനിന്നു വകുപ്പു തലവനായി(1986-94) റിട്ടയർ ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ലക്ഷദ്വീപു പ്രസംഗങ്ങൾ(1969) ഗാന്ധിജിയുടെ ആത്മകഥ, ഷെർലക് ഹോംസ് കഥകൾ, ഒട്ടേറെ കവിതകൾ .... തർജമ ചെയ്തു.നോവലുകളും നിരൂപണഗ്രന്ഥങ്ങളും മറ്റും എഡിറ്റു ചെയ്തു. കേരളാ ഡൈജസ്റ്റ്-കോലായ-സാഹിത്യപരിഷത്ത്-സംസ്കാരകേരളം മാസികാ പത്രാധിപസമിതി അംഗമായിരുന്നു. കാലിക്കറ്റ് ബുക്ക്-ക്ളബ്ബ് പ്രസിഡന്റായും പ്രവർത്തിച്ചു. പല സർക്കാർ - യൂണിവേഴ്സിറ്റി-കമ്മിറ്റികളിലും അക്കാദമിക് കൗൺസിലുകളിലും അംഗമായിരുന്നു. യൂറോപ്പും വിശുദ്ധനാടും സന്ദർശിച്ചിട്ടുണ്ട്. ഗവേഷണത്തിനിടയ്ക്കു കേരളത്തിൽ അടിച്ചിറക്കിയ ആദ്യ മലയാളകൃതിയും(കഥകൾ, 1824) ആദ്യ ലത്തീൻ ക്രൈസ്തവനോവലും(പരിഷ്കാരവിജയം,1906) കണ്ടെടുത്തു. ഗാന്ധി ആത്മകഥാവിവർത്തനം നാലുവർഷംകൊണ്ടു നാലുലക്ഷം കോപ്പി വിറ്റഴിഞ്ഞു. ഭാര്യ: പ്രൊഫ.തെരേസാ വളവി. മക്കൾ:ജെയ്സൺ, ജീസസ്, സിന്ധു. വിലാസം:പൂവത്തുങ്കൽ, ഇടപ്പള്ളി, കൊച്ചി -682 024. Ph:0484-2346188, 3243482.

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഇരുമ്പയം&oldid=787595" എന്ന താളിൽനിന്ന് ശേഖരിച്ചത്