"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[പ്രമാണം:Mountain passes of Afghanistan.png|right|thumb|അഫ്ഘാനിസ്താനിലെ ചുരങ്ങൾ]]
കാബൂളിനു തൊട്ടുവടക്കായുള്ള മലകളാണ് യഥാർത്ഥത്തിൽ ഹിന്ദുകുഷ്. ഈ ഭാഗത്ത് മലനിരക്ക് വീതി കുറവാണ്. ഇവിടെയുള്ള നിരവധി ചുരങ്ങളിലൂടെ മലനിര മുറിച്ചുകടക്കാൻ സാധിക്കും. ഈ ചുരങ്ങളിലൊന്നിനെ സൂചിപ്പിക്കാനായിരിക്കണം ഹിന്ദുകുഷ് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്നു കരുതുന്നു. ഇവിടെയുള്ള 7 ചുരങ്ങളെക്കുറിച്ച് [[ബാബർ]] പരാമർശിക്കുന്നുണ്ട്<ref name=babar>ബെവറിഡ്ജിന്റെ (Beveridge) [[ബാബർനാമ]] പരിഭാഷ, വർഷം:1922, താൾ 204-205</ref><ref name=afghans/>. ഹിന്ദുകുഷിനു കുറുകെയുള്ള പ്രധാനചുരം, [[സലാങ് ചുരം|സലാങ് ചുരവും]] തുരങ്കവുമാണ്. ഇത് മലയുടെ വടക്കുഭാഗത്തേയും, കാബൂൾ ഉൾപ്പെടുന്ന തെക്കുഭാഗത്തേയും യോജിപ്പിക്കുന്നു<ref name=afghans/>.
 
എന്നാൽ അലക്സാണ്ടറും ബാബറും പോലെയുള്ള പോരാളികൾ ഹിന്ദുകുഷ് കടന്നത്, താരതമ്യേന ഉയരമേറിയ ചുരങ്ങളിലൂടെയാണ്. മേഖലയിലെ വിഷമം പിടിച്ചതും താരതമ്യേന ഉയരത്തിലുള്ളതുമായ (11640 അടി) ഖവാക്ക് ചുരം വഴിയാണ് അലക്സാണ്ടർ ഹിന്ദുകുഷ് മുറിച്ചുകടന്നതെങ്കിൽ ക്വിപ്ചാക് ചുരം (13900 അടി) വഴിയാണ് ബാബർ ഹിന്ദുകുഷ് കടന്നത്.<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=12|url=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്