"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Hindu-Kush-Range.png|right|thumb|300px|ഹിന്ദുകുഷ്]]
മദ്ധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്<ref name=afghanI1>{{cite book |last=Fraser-Tytler|first= William Kerr|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The COuntry of Hindu Kush, , Chapter 1 - Descriptive|pages=3-412|url=}}</ref>. [[അഫ്ഘാനിസ്താൻ|അഫ്ഗാനിസ്താന്റെ]] വടക്കുകിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച് മദ്ധ്യഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ഒരു മലനിരയാണ്. ഇന്നത്തെ അഫ്ഗാനിസ്താനിൽ 2,50,000 ച മൈൽ<ref name=afghanI1/> പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ മലനിരയുടെ ഭാഗങ്ങൾ പാകിസ്താന്റെ വടക്കുഭാഗത്തേക്കും കടന്നു നിൽക്കുന്നു. പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലെ ചിത്രാൽ മേഖലയിലുള്ള തിറിച്ച് മീർ ആണ്‌ ഹിന്ദു കുഷിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 7,708 മീറ്ററാണ്‌. [[പാമിർ മലനിരകൾ|പാമിറിന്റേയും]] [[കാരക്കോറം മലനിരകൾ|കാരക്കോറത്തിന്റേയും]] ഏറ്റവും പടിഞ്ഞാറുള്ള തുടർച്ചയാണ്‌ ഹിന്ദുകുഷ് [[ഹിമാലയം|ഹിമാലയത്തിന്റെ]] ഭാഗമാണ്‌.
 
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കുള്ള [[ചൈന]], [[പാകിസ്താൻ]], [[താജ്കിസ്താൻ]] എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒന്നുചേരുന്നിടത്തുള്ള [[കാരക്കോറം മലനിരകൾ|കാരക്കോറം മലനിരകളിൽ]] നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിൻപ്രദേശങ്ങളിലൂടെ [[ഹെറാത്ത്|ഹെറാത്തിന്റെ]] വടക്കുകിഴക്കായി [[പാരോപാമിസസ്]] മലയായി [[ഹരി നദി|ഹരി നദീതടത്തിൽ]] ചെന്നവസാനിക്കുന്നു. വ്യാപിച്ചു കിടക്കുന്നു. അഫ്ഗാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാർത്താവിനിമയോപാധികളുടെ മാർഗ്ഗം തുടങ്ങിയവയൊക്കെ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=1-9|url=}}</ref>‌<ref name=afghanI1/>
[[ഇന്ത്യയിലെ ജനവംശങ്ങൾ|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവംശങ്ങളുടെ]] ഇപ്പോഴത്തെ മിശ്രണം നിർണ്ണയിക്കുന്നതിൽ ഹിന്ദുകുഷിന്റെ പങ്ക് അസാമാന്യമാണ്. മദ്ധ്യേഷ്യയിൽ നിന്നുള്ള ആക്രമണോൽസുകരായ വിവിധ വർഗ്ഗക്കാരുടെ കടന്നുവരവിനെ തടഞ്ഞ് പടിഞ്ഞാറോട്ട് തിരിച്ചുവിട്ട്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയെ സംരക്ഷിച്ചുനിർത്തുന്നതിൽ ഹിന്ദുകുഷ് വഹിച്ച പങ്ക് വളരെ വലുതാണ്.<ref name=afghanI1/>
 
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്ത് ഹിന്ദുകുഷ്, 7000 മീറ്റർ ഉയരമുള്ളതാണ്‌. രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്കെത്തുന്തോറൂം ഉയരം കുറഞ്ഞു കുറഞ്നു വരുന്നു. [[കാബൂൾ|കാബൂളിന്റെ]] തൊട്ടു പടിഞ്ഞാറുള്ള ഹിന്ദു കുഷിന്റെ ഭാഗമായ കുഹി ബാബ മലനിര 5000 മീറ്ററോളം ഉയരമുള്ളതാണ്‌. ഇവിടെ നിന്നാണ്‌ അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട നദികളെല്ലാം ഉൽഭവിക്കുന്നത്. [[സൂർഖബ്]] അഥവാ ഖുണ്ഡസ്, [[ബാൽഖബ്]], [[ഹരി റൂദ്]], [[ഹിൽമന്ദ്]], [[അർഘന്ദാബ്]], [[കാബൂൾ നദി|കാബൂൾ]] തുടങ്ങിയവയാണ്‌ ഈ നദികൾ<ref name=afghans/>.
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്