"ഷാക്ക് കാത്തിയേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രണ്ടാമത്തെ യാത്ര
(ചെ.) മൂന്നാമത്തെ യാത്ര+
വരി 18:
 
==ജീവചരിത്രം==
വടക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ബ്രിട്ടനിയിലെ സെന്റ് മാലോ എന്ന തുറമുഖനഗരത്തിലാണ്‌ 1491-ൽ ഷാക്ക് ജനിച്ചത്. 1520-ൽ അദ്ദേഹം മേരി കാതറിൻ ദ് ഗ്രാൻചസിനെ വിവാഹം ചെയ്തു. ഫ്ലോറൻ‌സിൽനിന്നുമുള്ള പര്യകേഷകനായിരുന്നപര്യവേഷകനായിരുന്ന ജിയോവാനി ദ് വെറാസാനോയുമൊന്നിച്ച് 1524-ൽ ഷാക്ക് അമേരിക്കൻ തീരപ്രദേശത്തെ തെക്കൻ കരോലിന മുതൽ ന്യൂഫൗണ്ട്‌ലാന്റ് പ്രദേശം വരെ സഞ്ചരിച്ചിരുന്നതായി കരുതപ്പെടുന്നു.
 
===കാനഡയിലേക്കുള്ള ആദ്യ യാത്ര 1534===
വരി 26:
 
===കാനഡയിലേക്കുള്ള രണ്ടാമത്തെ യാത്ര 1535-1536===
1535 മെയ് 19-ന്‌ മൂന്നു കപ്പലുകളിലായി 110 ആളുകളും നേരത്തെ ബന്ധികളാക്കിയ രണ്ട് ഇറോക്വിയൻ വർ‌ഗ്ഗക്കാരുമടങ്ങിയ സംഘം ഫ്രാൻസിൽനിന്നും പുറപ്പെട്ടു. സെന്റ് ലോറൻ‌സ് നദിയിലൂടെയുള്ള ആദ്യയാത്രയിൽ ഇറോക്വിയൻ തലസ്ഥാനമായ സ്റ്റാഡകോണയിൽനിന്നും തന്റെ ഏറ്റവും ചെറിയ ഒരു കപ്പലിൽ യാത്ര തുടരുകയും ഒക്റ്റോബർ 2-ൻ അക്കാലത്ത് ഹോചിലഗ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മോണ്ട്രിയോളിൽ എത്തിച്ചേരുകയും ചെയ്തു. 1535-ലെ ശൈത്യകാലം സ്റ്റാഡകോണയിൽ ചിലവഴിക്കാൻ തീരുമാനിച്ച കാർട്ടിയറിന്റെ സംഘം അവരുടെ കോട്ട ബലപ്പെടുത്തുകയും വിറകു ശേഖരിക്കുകയും ഇറച്ചിയും മത്സ്യവും ഉപ്പ് ചേർത്ത് സൂക്ഷിക്കുകയും ചെയ്തു. ശൈത്യകാലത്ത് അദ്ദേഹം ആദിമനിവാസികളെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിവച്ചു. നവംബർ മദ്ധ്യം മുതൽ 1636 ഏപ്രിൽ വരെ ഫ്രഞ്ച് കപ്പലുകൾ സെയിന്റ് ചാൾസ് നദീമുഖത്തിൽ ഹിമപാളികൾക്കിടയില്പ്പെട്ടുകിടക്കുകയായിരുന്നു. നദിയിൽ 1.8 മീറ്റർ കനത്തിൽ ഹിമപാളികൽഹിമപാളികൾ രൂപപ്പെട്ടിരുന്നു, കൂടാതെ കരയിൽ 1.2മീറ്റർ ഉയരത്തിൽ മഞ്ഞും ഉണ്ടായിരുന്നു. ഇറോക്വിയൻ വർ‌ഗ്ഗക്കാരിലും പിന്നീട് ഫ്രഞ്ച്കാരിലും പിടിപെട്ട സ്കർ‌വി രോഗം നിമിത്തം ഏകദേശം 50 ഇറോക്വിയൻ വർ‌ഗ്ഗക്കാരും 25 ഫ്രഞ്ചുകാരും മരണമടഞ്ഞു. 1536 ജൂലൈ 15-ൻ അവർ ഫ്രാൻസിൽ തിരിച്ചെത്തി.
 
[[പ്രമാണം:Cartier Second Voyage Map 1.png|thumb|right|രണ്ടാംയാത്രയുടെ പാത]]
 
===മൂന്നാമത്തെ യാത്ര 1541-1542===
1541 മെയ് 19-ന്‌ അഞ്ച് കപ്പലുകളിലായി സെന്റ് മാലോ തുറമുഖത്തുനിന്നും കാര്ട്ടിയർ പുറപ്പെട്ടു, കനഡയിൽ കോളനി സ്ഥാപിക്കുകയായിരുന്നു ഈ പര്യടനത്തിന്റെ മുഖ്യ ഉദ്ദേശം. നേരത്തെയുള്ള യാത്രകളിൽ ഇറോക്വിയൻ വംശക്കാറിൽനിന്നും കേട്ടറിഞ്ഞ, സ്വർണ്ണവും മാണിക്യവും ധാരാളമുള്ള സാഗുനായ് എന്ന പ്രദേശം കണ്ടെത്തുകയായിരുന്നു മറ്റൊരു ലക്ഷ്യം. അവിടെനിന്നും സ്വർണ്ണവും വജ്രവുമാണെന്നുള്ള ധാരണായിൽ രണ്ട് കപ്പലുകളിലായി ഫ്രാൻസിലേക്കയച്ചത് അയേൺ പൈറൈറ്റ്സും ക്വാർറ്റ്സ് ക്രിസ്റ്റലുകളും ആണെന്ന് പിന്നീട് വ്യക്തമായി. 1541-1542 -ലെ ശൈത്യകാലത്ത് ഫ്രഞ്ചുകാരെ ആദിമനിവാസികൾ ആക്രമിക്കുകയും 35-ഓളം ഫ്രഞ്ചുകാർ വധിക്കപ്പെടുകയും ചെയ്തു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഷാക്ക്_കാത്തിയേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്