"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
മദ്ധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്<ref name=afghanI1>{{cite book |last=Fraser-Tytler|first= William Kerr|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The COuntry of Hindu Kush, , Chapter 1 - Descriptive|pages=3-4|url=}}</ref>. [[അഫ്ഘാനിസ്താൻ|അഫ്ഗാനിസ്താന്റെ]] വടക്കുകിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച് മദ്ധ്യഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ഒരു മലനിരയാണ്. ഇതിന്റെ ഭാഗങ്ങൾ പാകിസ്താന്റെ വടക്കുഭാഗത്തേക്കും കടന്നു നിൽക്കുന്നു. പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലെ ചിത്രാൽ മേഖലയിലുള്ള തിറിച്ച് മീർ ആണ്‌ ഹിന്ദു കുഷിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 7,708 മീറ്ററാണ്‌. [[പാമിർ മലനിരകൾ|പാമിറിന്റേയും]] [[കാരക്കോറം മലനിരകൾ|കാരക്കോറത്തിന്റേയും]] ഏറ്റവും പടിഞ്ഞാറുള്ള തുടർച്ചയാണ്‌ ഹിന്ദുകുഷ് [[ഹിമാലയം|ഹിമാലയത്തിന്റെ]] ഭാഗമാണ്‌.
 
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കുള്ള [[ചൈന]], [[പാകിസ്താൻ]], [[താജ്കിസ്താൻ]] എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒന്നുചേരുന്നിടത്തുള്ള [[കാരക്കോറം മലനിരകൾ|കാരക്കോറം മലനിരകളിൽ]] നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിൻപ്രദേശങ്ങൾകുന്നിൻപ്രദേശങ്ങളിലൂടെ വരെ[[ഹെറാത്ത്|ഹെറാത്തിന്റെ]] വടക്കുകിഴക്കായി [[പാരോപാമിസസ്]] മലയായി [[ഹരി നദി|ഹരി നദീതടത്തിൽ]] ചെന്നവസാനിക്കുന്നു. വ്യാപിച്ചു കിടക്കുന്നു. അഫ്ഗാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാർത്താവിനിമയോപാധികളുടെ മാർഗ്ഗം തുടങ്ങിയവയൊക്കെ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=1-9|url=}}</ref>‌.<ref name=afghanI1/>
 
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്ത് ഹിന്ദുകുഷ്, 7000 മീറ്റർ ഉയരമുള്ളതാണ്‌. രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്കെത്തുന്തോറൂം ഉയരം കുറഞ്ഞു കുറഞ്നു വരുന്നു. [[കാബൂൾ|കാബൂളിന്റെ]] തൊട്ടു പടിഞ്ഞാറുള്ള ഹിന്ദു കുഷിന്റെ ഭാഗമായ കുഹി ബാബ മലനിര 5000 മീറ്ററോളം ഉയരമുള്ളതാണ്‌. ഇവിടെ നിന്നാണ്‌ അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട നദികളെല്ലാം ഉൽഭവിക്കുന്നത്. [[സൂർഖബ്]] അഥവാ ഖുണ്ഡസ്, [[ബാൽഖബ്]], [[ഹരി റൂദ്]], [[ഹിൽമന്ദ്]], [[അർഘന്ദാബ്]], [[കാബൂൾ നദി|കാബൂൾ]] തുടങ്ങിയവയാണ്‌ ഈ നദികൾ<ref name=afghans/>.
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്