"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അഫ്ഗാനിസ്താനിലെ മലകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗി
No edit summary
വരി 1:
[[പ്രമാണം:Hindu-Kush-Range.png|right|thumb|300px|ഹിന്ദുകുഷ്]]
മദ്ധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്<ref name=afghanI1>{{cite book |last=Fraser-Tytler|first= William Kerr|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The COuntry of Hindu Kush, , Chapter 1 - Descriptive|pages=3-4|url=}}</ref>. [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്താന്റെ]] വടക്കുകിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച് മദ്ധ്യഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ഒരു മലനിരയാണ്. ഇതിന്റെ ഭാഗങ്ങൾ പാകിസ്താന്റെ വടക്കുഭാഗത്തേക്കും കടന്നു നിൽക്കുന്നു. പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലെ ചിത്രാൽ മേഖലയിലുള്ള തിറിച്ച് മീർ ആണ്‌ ഹിന്ദു കുഷിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 7,708 മീറ്ററാണ്‌. [[പാമിർ മലനിരകൾ|പാമിറിന്റേയും]] [[കാരക്കോറം മലനിരകൾ|കാരക്കോറത്തിന്റേയും]] ഏറ്റവും പടിഞ്ഞാറുള്ള തുടർച്ചയാണ്‌ ഹിന്ദുകുഷ് [[ഹിമാലയം|ഹിമാലയത്തിന്റെ]] ഭാഗമാണ്‌.
 
അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്താന്റെ വടക്കുകിഴക്കുള്ള [[ചൈന]], [[പാകിസ്താൻ]], [[താജ്കിസ്താൻ]] എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒന്നുചേരുന്നിടത്തുള്ള [[കാരക്കോറം മലനിരകൾ|കാരക്കോറം മലനിരകളിൽ]] നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിൻപ്രദേശങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു. അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാർത്താവിനിമയോപാധികളുടെ മാർഗ്ഗം തുടങ്ങിയവയൊക്കെ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=1-9|url=}}</ref>‌.
 
അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്ത് ഹിന്ദുകുഷ്, 7000 മീറ്റർ ഉയരമുള്ളതാണ്‌. രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്കെത്തുന്തോറൂം ഉയരം കുറഞ്ഞു കുറഞ്നു വരുന്നു. [[കാബൂൾ|കാബൂളിന്റെ]] തൊട്ടു പടിഞ്ഞാറുള്ള ഹിന്ദു കുഷിന്റെ ഭാഗമായ കുഹി ബാബ മലനിര 5000 മീറ്ററോളം ഉയരമുള്ളതാണ്‌. ഇവിടെ നിന്നാണ്‌ അഫ്ഘാനിസ്ഥാനിലെഅഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട നദികളെല്ലാം ഉൽഭവിക്കുന്നത്. [[സൂർഖബ്]] അഥവാ ഖുണ്ഡസ്, [[ബാൽഖബ്]], [[ഹരി റൂദ്]], [[ഹിൽമന്ദ്]], [[അർഘന്ദാബ്]], [[കാബൂൾ നദി|കാബൂൾ]] തുടങ്ങിയവയാണ്‌ ഈ നദികൾ<ref name=afghans/>.
 
== പേരുകൾ ==
=== പുരാതനനാമങ്ങൾ ===
[[പ്രമാണം:Afghan_topo_en.jpg|right|thumb|300px|അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്താന്റെ ഭൂമിശാസ്ത്രഭൂപടം]]
ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഇറാനികൾ, ഈ മലനിരയെ '''ഉപാരി സയേന''' (upari saena) എന്നാണ് വിളീച്ചിരുന്നത്. [[പരുന്ത്|പരുന്തിനും]] മുകളിൽ എന്നാണ് ഉപാരി സയേന എന്ന വാക്കിനർത്ഥം. പരുന്തിനും പറക്കാനാകാത്ത ഉയരത്തിലുള്ള മലകൾ എന്നു വിവക്ഷ<ref name=afghans/>.
 
ബി.സി.ഇ. 330-ലെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] [[മീറ്റിയോറോളജിക്ക]] എന്ന ഗ്രന്ഥത്തിൽ ഹിന്ദുകുഷിനേയും [[ഹിമാലയം|ഹിമാലയത്തേയും]] ചേർത്ത് '''പാർനസോസ്''' എന്ന പേരിലാണ് പരാമർശിക്കുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] അധിനിവേശത്തിനു ശേഷം ഗ്രീക്കുകാർ പാർനസോസ് എന്നതിനു പകരം '''പാരോ പാമിസസ്''' എന്ന് മാറ്റി വിളിക്കുകയും ഈ പേര് ഹിന്ദുകുഷിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു<ref name=afghanI1/>.
 
അതുപോലെ ഈ മലനിരക്ക് തെക്കുകിഴക്കായുള്ള ഇന്നത്തെ [[കാബൂൾ]] ഉൾപ്പെടുന്ന സമതലമേഖലക്ക് ബി.സി.ഇ. ആദ്യ സഹസ്രാബ്ദത്തിൽ ഗ്രീക്കുകാർ വിളീച്ചിരുന്ന പേരാണ് '''പാരോപനിസഡേ''' (paropanisadae)/'''പാരോപമിസഡേ''' എന്നത്. ഇറാനിയൻ വാക്കായ '''പാരാ-ഉപാരിസയേന''' (ഉപാരിസയേനക്കപ്പുറത്തുള്ള ദേശം) എന്ന വാക്കിൽ നിന്നായിരിക്കണം പാരോപനിസഡേ എന്ന വാക്ക് വന്നതെന്ന് കരുതപ്പെടുന്നു. ഹിന്ദുക്കുഷിന്റെ പടിഞ്ഞാറേ അറ്റത്ത് [[ഹെറാത്]] നഗരത്തിന്റെ വടക്കും വടക്കുകിഴക്കുമായി അഫ്ഘാനിസ്ഥാനെഅഫ്ഗാനിസ്താനെ [[തുർക്മെനിസ്ഥാൻ|തുർൿമെനിസ്താനുമായി]] വേർതിരിക്കുന്ന മലനിരയെ ഇന്നും പാശ്ചാത്യഭൂമിശാസ്ത്രജ്ഞർ [[പാരോപാമിസസ്]] നിരകൾ (paropamisus) എന്നാണ് വിളിക്കുന്നത്<ref name=afghans/><ref name=afghanI1/>.
 
അലക്സാണ്ടറുടെ കാലശേഷം ചില എഴുത്തുകാർ ഈ മലനിരയെ '''കോക്കാസസ്''' എന്നും '''ഇന്ത്യൻ കോക്കാസസ്''' എന്നും വിളിച്ചിരുന്നു. [[ഗ്രീക്ക് ഐതിഹ്യങ്ങൾ|ഗ്രീക്ക് ഐതിഹ്യങ്ങളിൽ]] ഭൂമിയുടെ അറ്റമായി കനക്കാക്കുന്ന മലയാണ് [[കോക്കാസസ്]]. അലക്സാണ്ടർ ഇതും മറികടന്നു എന്നു കാണിക്കത്തക്ക രീതിയിൽ അദ്ദേഹത്തെ പ്രസന്നനാക്കുന്നതിനായിരിക്കണം ഗ്രീക്ക് സൈനികർ ഈ മലനിരയെ കോക്കാസസ് എന്ന് വിളീച്ചത് എന്നു കരുതുന്നു<ref name=afghanI1/>. അതുപോലെ കാബൂളിന് വടക്ക് ഈ മലനിരകൾക്കിടയിൽ അലക്സാണ്ടർ സ്ഥാപിച്ച നഗരം [[ബെഗ്രാം|കോക്കാസസിലെ അലക്സാണ്ട്രിയ]] എന്നുമാണ് അറിയപ്പെട്ടിരുന്നത്.
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്