"കുച്ചിപ്പുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചരിത്രം
വരി 1:
[[Image:Kuchipudi1.gif|thumb|250px|right|കുച്ചിപ്പുടി]]
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] കുശീലവപുരി ഗ്രാമത്തിലാണ് '''കുച്ചിപ്പുടി''' എന്ന നൃത്തരുപത്തിന്റെ ഉദയം. കുചേലപുരം എന്ന പേരിലും കുച്ചിപ്പുടി ഗ്രാമം അറിയപ്പെട്ടിരുന്നു. [[യാമിനി കൃഷ്‌ണമുര്‍ത്തി]],[[സ്വപ്നസുന്ദരി]], [[ശോഭാനായിഡു]], [[രാജരാധാറെഡ്ഢി]] എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നര്‍ത്തകര്‍.
 
==ചരിത്രം==
തെലുങ്കാനയിലെ ക്ഷേത്രങ്ങളില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കകത്ത് ദേവദാസികള്‍ നൃത്തം ചെയ്തപ്പോള്‍, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാര്‍ അവരുടേതായ നാട്യാമേളാനാടകങ്ങള്‍ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങള്‍ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തില്‍ പ്രചാരത്തില്‍ വന്നു. പില്‍ക്കാലത്ത് ആ ഗ്രാമത്തിന്‍റെ പേരില്‍തന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു. കുച്ചിപ്പുടി നൃത്തംകൊണ്ട് ഉപജീവനം കഴിക്കുന്ന നാനൂറില്പരം കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായി ഒരു നവോത്ഥാനംതന്നെ കുച്ചിപ്പുടി നൃത്തത്തിനുണ്ടായിട്ടുണ്ട്.
 
കുച്ചിപ്പുടിയുടെ ചരിത്രത്തില്‍ രണ്ട് നാമധേയങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപെടും. സംഗീതവും , നൃത്തവും, നാടകവും കൂടി യോജിപ്പിച്ച് കുച്ചിപുടിയെ മനോഹരമായ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, തഞ്ചാവൂര്‍ സ്വദേശിയായിരുന്ന യോഗി തീര്‍ത്ഥാനന്ദയും ആണ് ആ രണ്ട് വ്യക്തികള്‍. യതി സുപ്രസിദ്ധനായ ഒരു അഷ്ടപതിഗായകനായിരുന്നു.
 
{{stub}}
"https://ml.wikipedia.org/wiki/കുച്ചിപ്പുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്