"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
 
ഓരോ ജൂൺ മാസവും സൂര്യന്റെ കൊറോണ ക്രാബ് നെബുലയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നു. നീഹാരികയിൽ നിന്നുള്ള റേഡിയോതരംഗങ്ങളിൽ വരുന്ന വ്യതിയാനങ്ങൾ കൊറോണയുടെ സാന്ദ്രതയെയും ഘടനയെയും കുറിച്ച് വിവരങ്ങൾ നൽകുന്നു. മുമ്പ് കരുതിയിരുന്നതിനെക്കാൾ ഏറെയാണ്‌ കൊറോണയുടെ വ്യാപ്തി എന്ന് ആദ്യനിരീക്ഷണങ്ങളിൽ നിന്നുതന്നെ വ്യക്തമായി. തുടർപഠനങ്ങൾ കൊറോണയുടെ സാന്ദ്രത തീരെ ഏകമാനമല്ലെന്നും തെളിയിച്ചു.<ref>{{Cite journal |last=Erickson |first=W. C. |year=1964 |title=The Radio-Wave Scattering Properties of the Solar Corona |journal=Astrophysical Journal |volume=139 |issue= |pages=1290 |doi=10.1086/147865 }}</ref>
 
അപൂർവമായാണെങ്കിലും ശനിയും നീഹാരികയ്ക്ക് മുന്നിലൂടെ കടന്നുപോകാം. ശനിയുടെ 2003-ലെ സംതരണം 1296-ന്‌ ശേഷം ആദ്യത്തേതായിരുന്നു. അടുത്ത സംതരണം നടക്കുക 2267-ലുമായിരിക്കും. 2003-ലെ സംതരണസമയത്ത് ചന്ദ്ര എക്സ് റേ ഒബ്സർവേറ്ററി ഉപയോഗിച്ച് ശരിയുടെ ഉപഗ്രഹമായ ടൈറ്റാനെ നിരീക്ഷിച്ചു. ടൈറ്റാന്റെ എക്സ്-റേ നിഴൽ അതിന്റെ ഖരഭാഗത്തെക്കാൾ വലുതാണെന്നാണ്‌ മനസ്സിലാക്കാൻ സാധിച്ചത്. എക്സ് രശ്മികൾ ടൈറ്റാന്റെ അന്തരീക്ഷത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാലാണ്‌ ഇങ്ങനെ സംഭവിച്ചത്. ടൈറ്റാന്റെ അന്തരീക്ഷത്തിന്റെ ഉയരം {{convert|880|km|mi|abbr=on|lk=off}} ആണെന്ന് ഇതിൽ നിന്ന് മനസ്സിലായി.<ref>{{Cite journal |last=Mori |first=K. |last2=Tsunemi |first2=H. |last3=Katayama |first3=H. |last4=Burrows |first4=D. N. |last5=Garmire |first5=G. P. |last6=Metzger |first6=A. E. |year=2004 |title=An X-Ray Measurement of Titan's Atmospheric Extent from Its Transit of the Crab Nebula |journal=Astrophysical Journal |volume=607 |issue=2 |pages=1065–1069 |doi=10.1086/383521 }} Chandra images used by Mori ''et al.'' can be viewed [http://chandra.harvard.edu/photo/2004/titan/ here].</ref> ചന്ദ്ര [[വാൻ അലൻ വലയം|വാൻ അലൻ വലയത്തിലൂടെ]] സഞ്ചരിക്കുകയായിരുന്നതിനാൽ ശനിയുടെ സംതരണം നിരീക്ഷിക്കാൻ സാധിച്ചിരുന്നില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്