"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
 
സൂപ്പർനോവ സ്ഫോടനത്തിനുമുമ്പ് നക്ഷത്രക്കാറ്റിന്റെ ഭാഗമായി ജനകനക്ഷത്രത്തിന്റെ പിണ്ഡത്തിന്റെ വലിയൊരു ഭാഗവും നഷ്ടപ്പെട്ടു എന്നതാണ്‌ പിണ്ഡവ്യത്യാസം വിശദീകരിക്കാൻ മുന്നോട്ടുവയ്ക്കുന്ന ഒരു സിദ്ധാന്തം. എന്നാൽ ഇത് ശരിയാണെങ്കിൽ നീഹാരികയ്ക്കുചുറ്റും ഒരു ഷെൽ ഉണ്ടാകേണ്ടതാണ്‌. വിവിധ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷിച്ചിട്ടും ഇതുവരെ ഇങനെയൊരു ഷെൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.<ref>{{Cite journal |last=Frail |first=D. A. |last2=Kassim |first2=N. E. |last3=Cornwell |first3=T. J. |last4=Goss |first4=W. M. |year=1995 |title=Does the Crab Have a Shell? |journal=Astrophysical Journal |volume=454 |issue=2 |pages=L129–L132 |doi=10.1086/309794 }}</ref>
 
==സൗരയൂഥവസ്തുക്കളുടെ സംതരണം==
ക്രാബ് നെബുലയുടെ സ്ഥാനം [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിൽ]] (ഭൂമി സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന തലം) നിന്ന് 1½ ° മാത്രം മാറിയാണ്‌. അതിനാൽ ചന്ദ്രനും ഇടയ്ക്ക് ഗ്രഹങ്ങളും നീഹാരികയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നു. ഇങ്ങനെ [[സംതരണം]], [[ഉപഗൂഹനം]] എന്നിവ സംഭവിക്കാം. സൂര്യൻ നീഹാരികയെ ഒരിക്കലും മറയ്ക്കുന്നില്ലെങ്കിലും സൂര്യന്റെ കൊറോണ ഇതിനുമുന്നിലൂടെ കടന്നുപോകാം. സംതരണങ്ങളുടെയും ഉപഗൂഹനങ്ങളുടെയും സമയത്ത് നീഹാരികയിൽ നിന്നുള്ള വികിരണത്തിൽ എന്ത് മാറ്റം വരുന്നു എന്ന് നിരീക്ഷിക്കുന്നത് വഴി നീഹാരികയെക്കുറിച്ചും അതിനുമുന്നിലൂടെ കടന്നുപോകുന്ന വസ്തുവിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകും.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്