"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
സൂപ്പർനോവകളുടെ സൈദ്ധാന്തികമാതൃകകളിൽ നിന്നും മനസ്സിലാക്കാനാകുന്നതനുസരിച്ച് ക്രാബ് നെബുലയുടെ ജനകനക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 9-11 ഇരട്ടിയായിരുന്നു.<ref name="MacAlpineetal2007">{{ Cite journal | last1 = MacAlpine | first1 = Gordon M. | last2 = Ecklund | first2 = Tait C. | last3 = Lester | first3 = William R. | last4 = Vanderveer | first4 = Steven J. | last5 = Strolger | first5 = Louis-Gregory | author1-link = | title = A Spectroscopic Study of Nuclear Processing and the Production of Anomalously Strong Lines in the Crab Nebula | date = January 2007 | journal = The Astronomical Journal | volume = 133 | issue = 1 | pages = 81–88 | url = http://adsabs.harvard.edu/abs/2007AJ....133...81M | doi = 10.1086/509504}}</ref><ref name="Nomoto1985">{{ Cite journal | last1 = Nomoto | first1 = K. | author1-link = | title = Evolutionary models of the Crab Nebula's progenitor | publication-date = 1985 | date = October 11, 1984 | journal = The Crab Nebula and related supernova remnants; Proceedings of the Workshop, (A86-41101 19-90). Sponsorship: Ministry of Education, Science, and Culture. | volume = | issue = | pages = 97–113 | place = Fairfax, VA | publication-place = Cambridge and New York | publisher = Cambridge University Press | url = http://adsabs.harvard.edu/abs/1985cnrs.work...97N}}</ref> സൂര്യന്റെ എട്ടിരട്ടിയിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സൂപ്പർനോവകളാകാതെ ഗ്രഹനീഹാരികകളായിമാറി തങ്ങളുടെ ജീവിതചക്രമവസാനിപ്പിക്കുമെന്നാണ്‌ കരുതിപ്പോരുന്നത്. 12 സൗരപിണ്ഡത്തിൽ കൂടുതലുള്ള നക്ഷത്രങ്ങളാകട്ടെ ക്രാബ് നെബുലയിൽ കാണപ്പെടുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു രാസഘടനയ്ക്കാകും കാരണമായിട്ടുണ്ടാവുക.<ref name="Davidsonetal1985">{{ Cite journal | last1 = Davidson | first1 = K. | last2 = Fesen | first2 = R. A. | author1-link = | title = Recent developments concerning the Crab Nebula | year = 1985 | journal = Annual review of astronomy and astrophysics. (A86-14507 04-90) | volume = 23 | issue = 507 | pages = 119–146 | place = Palo Alto, CA | publisher = Annual Reviews, Inc. | url = http://adsabs.harvard.edu/abs/1985ARA%26A..23..119D | doi = 10.1146/annurev.aa.23.090185.001003 }}</ref>
 
പൾസാറിന്റെയും നെബുലയുടെയും ആകെ പിണ്ഡം ജനകനക്ഷത്രത്തിന്റെ പ്രവചിക്കപ്പെട്ട പിണ്ഡത്തെക്കാൾ വളരെ കുറവാണെന്നത് ഒരു പ്രഹേളികയാണ്‌. ഈ പിണ്ഡവ്യത്യാസം എങ്ങനെയുണ്ടാകുന്നതാണെന്ന് ഇതുവരെ തൃപ്തികരമായി വിശദീകരിക്കാനായിട്ടില്ല..<ref name="Fesenetal1997" /> പുറത്തുവരുന്ന മൊത്തം പ്രകാശം, താപനില, സാന്ദ്രത എന്നിവയെല്ലാമുപയോഗിച്ചാണ്‌ നെബുലയുടെ പിണ്ഡം കണക്കാക്കുന്നത്. 1-5 സൗരപിണ്ഡമാണ്‌ നെബുലയുടെ പിണ്ഡം എന്നാണ്‌ ഇങ്ങനെയുള്ള കണക്കുകൂട്ടലുകളിൽ നിന്നും മനസ്സിലാകുന്നത്. 2-3 സൗരപിണ്ഡം എന്ന വിലയാണ്‌ പൊതുവെ അംഗീകരിക്കപ്പെടുന്നത്.<ref name="Davidsonetal1985" /> ന്യൂട്രോൺ നക്ഷത്രത്തിന്റെ പിണ്ഡമാകട്ടെ സൂര്യന്റെ 1.4-2 ഇരട്ടി വരെയാണെന്നും അനുമാനിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്