"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
[[പൾസാർ|പൾസാറുകൾ]] [[വിദ്യുത്കാന്തികവികിരണം|വിദ്യുത്കാന്തികവികിരണത്തിന്റെ]] ശക്തിയായ സ്രോതസ്സുകളാണ്‌. വളരെ കൃത്യമായ ഇടവേളകളിൽ അവ വികിരണത്തിന്റെ പൾസുകൾ പുറപ്പെടുവിക്കുന്നു. സെക്കന്റിൽ അനേകം തവണ വരെ ഇങ്ങനെ പൾസുകൾ പുറപ്പെടുവിക്കാം. 1967-ൽ പൾസാറുകൾ ആദ്യമായി നിരീക്ഷിക്കപ്പെട്ടപ്പോൾ അവ ഒരു പ്രഹേളികയായിരുന്നു. അന്യഗോളങ്ങളിലെ ജീവികൾ അയക്കുന്ന സിഗ്നലുകളാകാം ഇവ എന്ന് കരുതപ്പെട്ടു.<ref>{{Cite journal |doi=10.1051/eas:2005070 |last=Del Puerto |first=C. |year=2005 |title=Pulsars In The Headlines |periodical=EAS Publications Series |volume=16 |pages=115–119 }}</ref> ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ പൾസാറിനെ കണ്ടെത്താനായത് പൾസാറുകൾ സൂപ്പർനോവ അവശിഷ്ടങ്ങളാണെന്നതിന്‌ ശക്തമായ തെളിവായി. പൾസാറുകൾ ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങളാണെന്ന് ഇന്ന് നമുക്കറിയാം. അവയുടെ കാന്തികക്ഷേത്രം അവയിൽ നിന്ന് പുറപ്പെടുന്ന വികിരണങ്ങളെ നേർത്ത ബീമുകളായി കേന്ദ്രീകരിക്കുന്നു.
 
ക്രാബ് പൾസാറിന്റെ വ്യാസം 28-30 കിലോമീറ്റർ ആണെന്ന് കരുതപ്പെടുന്നു;<ref name="Bejgeretal2002">{{Cite journal |last1=Bejger |first1=M. |last2=Haensel |first2=P. |date=December 2002 |title=Moments of inertia for neutron and strange stars: Limits derived for the Crab pulsar |journal=Astronomy and Astrophysics |volume=396 |issue= |pages=917–921 |doi=10.1051/0004-6361:20021241 }}</ref> 33 സെക്കന്റിന്റെ ഇടവേളകളിലാണ്‌ അത് വികിരണപൾസുകൾ പുറപ്പെടുവിക്കുന്നത്.<ref>{{Cite journal |last=Harnden |first=F. R. |last2=Seward |first2=F. D. |year=1984 |title=Einstein observations of the Crab nebula pulsar |journal=Astrophysical Journal |volume=283 |issue= |pages=279–285 |doi=10.1086/162304 }}</ref> റേഡിയോ തരംഗങ്ങൾ മുതൽ എക്സ് രശ്മികൾ വരെ വിദ്യുത്കാന്തികവർണ്ണരാജിയുടെ എല്ലാ ഭാഗങ്ങളിലും പൾസാറിൽ നിന്നുള്ള വികിരണങ്ങളെത്തുന്നുണ്ട്. ഒറ്റപ്പെട്ട ഏതൊരു പൾസാറിനെയും പോലെ ക്രാബ് ബൾസാറിന്റെയും പൾസുകൾക്കിടയിലുള്ള ഇടവേള വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇടയ്ക്ക് പൾസാറിന്റെ ഭ്രമണകാലത്തിൽ പൊടുന്നനെ വ്യതിയാനങ്ങൾ വരാം. ഇവ ഗ്ലിച്ചുകൾ എന്നറിയപ്പെടുന്നു. ന്യൂട്രോൺ നക്ഷത്രത്തിനകത്തെ പുനക്രമീകരണമാകാം ഇതിൻ കാരണം. പൾസാർ ഭ്രമണവേഗം കുറക്കുന്നതോടനുബന്ധിച്ച് പുറത്തുവിടുന്ന ഊർജ്ജം വളരെയധികമാണ്‌. ക്രാബ് നെബുലയുടെ സിൻക്രോട്രോൺ വികിരണത്തിനുള്ള ഊർജ്ജം ഇതിൽ നിന്നാണ്‌ ലഭിക്കുന്നത്. തദ്ഫലമായി, ക്രാബ് നെബുല പുറപ്പെടുവിക്കുന്ന ആകെ ഊർജ്ജം സൂര്യന്റെ 75000 മടങ്ങാണ്‌.<ref>{{Cite book |last=Kaufmann |first=W. J. |year=1996 |title=Universe |edition=4th |location=New York |publisher=W. H. Freeman |page=428 |isbn=0716723794 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്