"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
==കേന്ദ്രത്തിലെ നക്ഷത്രം==
[[Image:Chandra-crab.jpg|thumb|left|ക്രാബ് പൾസാർ. ഹബിൾ ദൂരദർശിനിയിൽ നിന്നുള്ള ദൃശ്യപ്രകാശത്തിലെ വിവരങ്ങളും (ചുവപ്പുനിറത്തിൽ) ചന്ദ്ര ഒബ്സർവേറ്ററിയിൽ നിന്നുള്ള എക്സ് റേ വിവരങ്ങളും (നീലനിറത്തിൽ) ചേർത്തുണ്ടാക്കിയ ചിത്രം]]
 
ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ രണ്ട് മങ്ങിയ നക്ഷത്രങ്ങളുണ്ട്. ഇവയിലൊന്നാണ്‌ നീഹാരികയുടെ രൂപീകരണത്തിന്‌ കാരണമായത്. 1942-ൽ റുഡോൾഫ് മിങ്കോവ്സ്കി നക്ഷത്രത്തിന്റെ ദൃശ്യപ്രകാശത്തിലെ വർണ്ണരാജി അസാധാരണമാണെന്ന് നിരീക്ഷിച്ചതിൽ നിന്നാണ്‌ ഈ അനുമാനം സാധ്യമായത്.<ref>{{Cite journal |last=Minkowski |first=R. |year=1942 |title=The Crab Nebula |journal=Astrophysical Journal |volume=96 |issue= |pages=199 |doi=10.1086/144447 }}</ref> നക്ഷത്രത്തിന്‌ ചുറ്റുമുള്ള മേഖലകൾ ശക്തിയായ റേഡിയോവികിരണം പുറപ്പെടുവിക്കുന്നതായി 1949-ലും<ref>{{Cite journal |last=Bolton |first=J. G. |last2=Stanley |first2=G. J. |last3=Slee |first3=O. B. |year=1949 |title=Positions of three discrete sources of Galactic radio frequency radiation |journal=[[Nature (journal)|Nature]] |volume=164 |issue=4159 |pages=101–102 |doi=10.1038/164101b0 }}</ref> എക്സ് രശ്മികൾ പുറപ്പെടുവിക്കുന്നതായി 1963ലും<ref name="Bowyer">{{Cite journal |last=Bowyer |first=S. |last2=Byram |first2=E. T. |last3=Chubb |first3=T. A. |last4=Friedman |first4=H. |year=1964 |title=Lunar Occultation of X-ray Emission from the Crab Nebula |journal=[[Science (journal)|Science]] |pmid=17777056 |volume=146 |issue=3646 |pages=912–917 |doi=10.1126/science.146.3646.912 }}</ref> കണ്ടെത്തി. ഗാമാ രശ്മികളുടെ ആകാശത്തെ ഏറ്റവും ശക്തമായ പ്രഭവകേന്ദ്രങ്ങളിലൊന്നാണ്‌ ഈ മേഖലയെന്ന് 1967-ൽ തെളിഞ്ഞു.<ref>{{Cite journal |last=Haymes |first=R. C. |last2=Ellis |first2=D. V. |last3=Fishman |first3=G. J. |last4=Kurfess |first4=J. D. |last5=Tucker |first5=W. H. |year=1968 |title=Observation of Gamma Radiation from the Crab Nebula |journal=Astrophysical Journal |volume=151 |issue= |pages=L9 |doi=10.1086/180129 }}</ref> നക്ഷത്രം വികിരണം പുറപ്പെടുവിക്കുന്നത് പൾസുകളായാണെന്ന് 1968-ൽ മനസ്സിലാക്കാനായി. നിരീക്ഷിക്കപ്പെട്ട ആദ്യത്തെ പൾസാറുകളിലൊന്നായിരുന്നു ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്