"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
കേന്ദ്രത്തിലെ നീലഭാഗം [[സിൻക്രോട്രോൺ വികിരണം]] മൂലമുണ്ടാകുന്നതാണെന്ന് 1953-ൽ യോസിഫ് ഷ്ക്ലോവ്സ്കി പരികല്പന ചെയ്തു. [[പ്രകാശവേഗം|പ്രകാശവേഗത്തിന്റെ]] പകുതിവരെ വേഗത്തിൽ സഞ്ചരിക്കുന്ന [[ഇലക്ട്രോൺ|ഇലക്ട്രോണുകളാണ്‌]] സിൻക്രോട്രോൺ വികിരണം പുറപ്പെടുവിക്കുന്നത്.<ref>{{Cite journal | last=Shklovskii | first=Iosif | title=On the Nature of the Crab Nebula’s Optical Emission | journal=[[Doklady Akademii Nauk SSSR]] | volume=90 | year=1953 | page=983 | postscript=.}}</ref> മൂന്നുവർഷങ്ങൾക്കുശേഷം നിരിക്ഷണങ്ങൾ ഈ സിദ്ധാന്തത്തെ ശരിവച്ചു. ഇലക്ട്രോൺ വക്രമായ പാതയിലൂടെ സഞ്ചരിക്കാൻ കാരണമാകുന്നത് നീഹാരികയുടെ കേന്ദ്രത്തിലെ ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നുള്ള [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിന്റെ]] പ്രഭാവം മൂലമാണെന്ന് 1960-കളിൽ മനസ്സിലായി.<ref>Burn B.J. (1973), ''A synchrotron model for the continuum spectrum of the Crab Nebula'', Monthly Notices of the Royal Astronomical Society, v. 165, p. 421 (1973)</ref>
 
===ദൂരം===
ജ്യോതിശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമാണ്‌ ക്രാബ് നെബുലയെങ്കിലും ഭൂമിയിൽ നിന്ന് നീഹാരികയിലേക്കുള്ള ദൂരം എത്രയെന്ന കാര്യത്തിൽ തർക്കമുണ്ട്. ദൂരമളക്കാനുപയോഗിക്കുന്ന രീതികളിലെല്ലാം അനിശ്ചിതത്വങ്ങളുണ്ട് എന്നതാണ്‌ ഇതിന്‌ കാരണം. എങ്കിലും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 2.0 ± 0.5 kpc (6.5 ± 1.6 kly) എന്ന വിലയാണ്‌. ഏതാണ്ട് 1800km/s വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്‌ നീഹാരിക.<ref name="Bietneholz">{{ Cite journal | last1 = Bietenholz | first1 = M. F. | last2 = Kronberg | first2 = P. P. | last3 = Hogg | first3 = D. E. | last4 = Wilson | first4 = A. S. | author1-link = | title = The expansion of the Crab Nebula | date = June 1, 1991 | journal = Astrophysical Journal, Part 2 - Letters (ISSN 0004-637X); Research supported by NSERC and University of Toronto | volume = 373 | issue = | page = L59-L62 | url = http://adsabs.harvard.edu/abs/1991ApJ...373L..59B | doi = 10.1086/186051 | pages = L59}}</ref> വർഷങ്ങളുടെ വ്യത്യാസത്തിൽ എടുത്ത ചിത്രങ്ങളിൽ നിന്ന് നീഹാരിക വികസിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.<ref>{{cite web|url=http://apod.nasa.gov/apod/ap011227.html |title=Animation showing expansion from 1973 to 2001 |publisher=Apod.nasa.gov |date= |accessdate=2010-03-20}}</ref> ഈ കോണീയവികാസവും [[ഡോപ്ലർ നീക്കം|ചുവപ്പുനീക്കത്തിൽ]] നിന്ന് കണക്കാക്കുന്ന വേഗവുമുപയോഗിച്ച് നീഹാരികയിലേക്കുള്ള ദൂരം കണക്കുകൂട്ടാം. 1973-ൽ വിവിധ രീതികളെല്ലാം വിശകലനം ചെയ്തതിൽ നിന്ന് 6300&nbsp;ly ആണ്‌ നീഹാരികയിലേക്കുള്ള ദൂരമായി കണക്കാക്കിയത്.<ref name="Trimble1973">{{ Cite journal | last1 = Trimble | first1 = Virginia Louise | author1-link = Virginia Trimble | title = The Distance to the Crab Nebula and NP 0532 | date = October 1973 | journal = Publications of the Astronomical Society of the Pacific | volume = 85 | issue = 507 | page = 579 | url = http://adsabs.harvard.edu/abs/1973PASP...85..579T | doi = 10.1086/129507 }}</ref> 13 ± 3 ly ആണ്‌ നീഹാരികയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെയുള്ള കൂടിയ ദൂരം.{{Ref_label|C|c|none}}
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്