"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നീഹാരികയുടെ ചിത്രങ്ങൾ വിശകലനം ചെയ്യുക വഴി നിന്ന് അത് വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനായി. നീഹാരികയുടെ പരിണാമം കണക്കാക്കിയതിൽ നിന്ന് ഏതാണ്ട് 900 വർഷങ്ങൾക്ക് മുമ്പാകും നീഹാരിക ഭൂമിയിൽ ദൃശ്യമാകാൻ തുടങ്ങിയത് എന്നും ശാസ്ത്രജ്ഞർ അനുമാനിച്ചു. പകൽസമയത്തുപോലും ദൃശ്യമാകാൻ മാത്രം പ്രകാശമുണ്ടായിരുന്ന ഒരു നക്ഷത്രം 1054-ൽ ആകാശത്തിന്റെ ആ ഭാഗത്തിലായി ദൃശ്യമായിരുന്നുവെന്ന് ചൈനീസ്, അറേബ്യൻ ജ്യോതിശാസ്ത്രജ്ഞർ രേഖപ്പെടുത്തിയത് ചരിത്രരേഖകളിൽ കാണാനായി.<ref name="Lundmark">Lundmark K. (1921), ''[http://adsabs.harvard.edu/cgi-bin/nph-data_query?bibcode=1921PASP...33..225L&link_type=ARTICLE&db_key=AST Suspected New Stars Recorded in Old Chronicles and Among Recent Meridian Observations']', Publications of the Astronomical Society of the Pacific, v. 33, p.225</ref><ref name="Mayall">Mayall N.U. (1939), ''[http://adsabs.harvard.edu/cgi-bin/nph-data_query?bibcode=1939ASPL....3..145M&link_type=ARTICLE&db_key=AST The Crab Nebula, a Probable Supernova]'', Astronomical Society of the Pacific Leaflets, v. 3, p.145</ref> ക്രാബ് നെബുലയിലേക്കുള്ള ദൂരം കണക്കിലെടുത്താൽ ഇത്ര കൂടിയ പ്രകാശമുള്ള അതിഥിനക്ഷത്രം ഒരു സൂപ്പർനോവയല്ലാതെ മറ്റൊന്നുമാകാൻ സാധ്യതയില്ലായിരുന്നു.
ചരിത്രരേഖകൾ അടുത്തകാലത്തായി വിശകലനം ചെയ്തതിൽ നിന്നും മനസ്സിലാക്കാനാവുന്നത്, ക്രാബ് നീഹാരികയുടെ മാതൃസൂപ്പർനോവ 1054 ഏപ്രിലിലോ മേയുടെ ആദ്യമോ ആണ്‌ പ്രത്യക്ഷപ്പെട്ടതെന്നാണ്‌. ജൂലൈ മാസത്തിൽ പ്രഭയേറിയ സമയത്ത് -7നും -4.5നും ഇടയിലായിരുന്നു സൂപ്പർനോവയുടെ [[ദൃശ്യകാന്തിമാനം]]. അതായത്, ജൂലൈയിലെ രാത്രികളിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും പ്രകാശമുള്ള ജ്യോതിശാസ്ത്രവസ്തു ഇതായിരുന്നു. ഇതുകഴിഞ്ഞ് ഏതാണ്‌ രണ്ടുവർഷക്കാലത്തോളം സൂപ്പർനോവ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമായിരുന്നു.<ref name="Collinsetal1999">{{ Cite journal | last1 = Collins | first1 = George W., II | last2 = Claspy | first2 = William P. | last3 = Martin | first3 = John C. | author1-link = | title = A Reinterpretation of Historical References to the Supernova of A.D. 1054 | date = July 1999 | journal = The Publications of the Astronomical Society of the Pacific | volume = 111 | issue = 761 | pages = 871–880 | url = http://adsabs.harvard.edu/abs/1999PASP..111..871C | doi = 10.1086/316401}}</ref> അക്കാലത്തെ ജ്യോതിശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളുടെ സഹായമുണ്ടായിരുന്നതിനാൽ സൂപ്പർനോവയുമായി ബന്ധപ്പെട്ട ആദ്യത്തെ ജ്യോതിശാസ്ത്രവസ്തുവായി ക്രാബ് നെബുലയെ തിരിച്ചറിയാനായി.<ref name="Mayall"/>
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്