"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും
പുതിയ താള്‍: സിസിലി ദ്വീപിലെ സെറാക്കൂസില്‍ B.C 287-ലാണ്‌ ആര്‍ക്കിമിഡീസ്‌ ജനി...
(വ്യത്യാസം ഇല്ല)

03:17, 16 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

സിസിലി ദ്വീപിലെ സെറാക്കൂസില്‍ B.C 287-ലാണ്‌ ആര്‍ക്കിമിഡീസ്‌ ജനിച്ചത്‌.സെറാക്കൂസ്‌ രാജാവ്‌ ഒരു സ്വര്‍ണ്ണകിരീടം ഉണ്ടാക്കിയപ്പോള്‍ അതില്‍ മായം ചെര്‍ന്നിട്ടുണ്ടോ എന്ന് നോക്കാന്‍ ആര്‍ക്കിമിഡീസിനെ ചുമതലപ്പെടുത്തി.അദ്ദേഹം ഇതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി.ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആര്‍ക്കിമിഡീസ്‌ ആ കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു.കിരീടത്തിലെ മായം കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗം അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ചു."യുറീക്കാ..യുറീക്കാ" എന്ന് വിളിച്ച്‌ കൂവികൊണ്ട്‌ ആര്‍ക്കിമിഡീസ്‌ കൊട്ടാരംവരെ ഓടി."കണ്ടെത്തി" എന്നാണ്‌ "യുറീക്കാ"എന്നവാക്കിനര്‍ഥം.

"ദ്രാവകത്തില്‍ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത്‌ ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്‌." പ്രശസ്തമായ ആര്‍ക്കിമിഡീസ്‌ തത്വം അതാണ്‌.
B.C 212-ല്‍ റോമാക്കാര്‍ സെറാക്കൂസ്‌ പിടിച്ചടക്കിയപ്പോള്‍ അവര്‍ ആര്‍ക്കിമിഡീസിനെ വധിച്ചു

"https://ml.wikipedia.org/w/index.php?title=ആർക്കിമിഡീസ്‌&oldid=78082" എന്ന താളിൽനിന്ന് ശേഖരിച്ചത്