"അക്ക മഹാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
'ബസവണ്ണ'യുടെ ലിങ്ക് ചേർക്കുന്നു.
(ചെ.) (കന്നഡ കവികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്))
(ചെ.) ('ബസവണ്ണ'യുടെ ലിങ്ക് ചേർക്കുന്നു.)
ഇങ്ങനെ പാടിപ്പാടി ശ്രീശൈലവാസം നടത്തിയ അക്കയ്ക്ക് മല്ലികാർജുനനിലൂടെ (ശ്രീശൈലത്തിലെ ശിവപ്രതിഷ്ഠയ്ക്കുള്ള പേരാണ് മല്ലികാർജുനൻ.) ശിവദർശനം ലഭിച്ചു എന്നാണ് ഐതിഹ്യം.<ref>http://home.infionline.net/~ddisse/mahadevi.html Akka Mahadevi /Mahadeviyakka (1100s)</ref>
 
ശിവദർശനത്തോടെ ബോധോദയം സിദ്ധിച്ച അക്ക, കല്യാണ എന്ന സ്ഥലത്തുള്ള 'ശിവശരണകേന്ദ്രം' തന്റെ ആധ്യാത്മിക പ്രവർത്തനരംഗമായി സ്വീകരിച്ച്, അവിടെ [[ബസവേശ്വരൻ|ബസവണ്ണ]], അല്ലമപ്രഭു എന്നീ പ്രഗല്ഭരായ ആചാര്യന്മാരോടൊത്ത് സാഹിതീസേവനവും അധ്യാത്മവിദ്യാപ്രചാരണവും നടത്തിക്കൊണ്ടിരുന്നു. തന്റെ ശരീരവും ആത്മാവും ജ്ഞാനവും ശിവനിൽ വിലയം പ്രാപിച്ചിരിക്കുകയാണെന്നും താൻ ശിവന്റെ പ്രതിനിധി മാത്രമാണെന്നും അക്ക വിശ്വസിച്ചിരുന്നു. അക്കയുടെ ഭക്തിഗീതങ്ങളിലെല്ലാം ഈ വിശ്വാസത്തിന്റെ പ്രതിഫലനം ദൃശ്യമാണ്.
 
പരമഭാഗവതയായിത്തീർന്ന അക്ക ശിവപ്രേമത്തിന്റെ ഉച്ചശൃംഗത്തിലെത്തിയപ്പോൾ ഒരുതരം ഉൻമാദിയെപ്പോലെയായി. ഒടുവിൽ "വനമാകെ നീ താൻ, വനദേവതകളെല്ലാം നീ താൻ, തരുക്കളിൽക്കളിക്കും കിളികളും മൃഗങ്ങളും നീ താൻ. എന്ന് ഉറക്കെ പാടി ശ്രീശൈലത്തിന്റെ ഉത്തുംഗശൃംഗത്തിൽ കയറി ശിവധ്യാനനിരതയായിരുന്ന് നിർവാണമടഞ്ഞു എന്നാണ് ഭക്തജനങ്ങൾ വിശ്വസിച്ചുപോരുന്നത്. ഇങ്ങനെ മഹാദേവനിൽ വിലീനയായതോടെ 'അക്കമഹാദേവി' എന്ന പേർ സാർവത്രികമായിത്തീർന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/780612" എന്ന താളിൽനിന്ന് ശേഖരിച്ചത്