"തേരട്ടക്കക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
==ശരീരഘടന==
[[File:Cryptoconchus porosus (butterfly chiton).JPG|thumb|left|200px|തേരട്ടക്കക്ക (Cryptoconchus porosus)]]
തേരട്ടക്കക്കകൾ 3 മില്ലിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. ഇവയ്ക്ക് [[ശിരസ്സ്|ശിരസ്സും]] [[നേത്രം|നേത്രങ്ങളും]] [[ശൃംഗിക|ശൃംഗികകളും]] [[സ്പർശിനി|സ്പർശിനികളും]] പ്രത്യേകമായി കാണപ്പെടുന്നില്ല. അതിവ്യാപനം ചെയ്യുന്ന എട്ട് [[കാൽസ്യം|കാൽസ്യമയ]] [[ബാഹ്യാവരണം|ബാഹ്യാവരണത്താൽ]] ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാർശ്വഭാഗങ്ങളിൽ [[മുള്ള്|മുള്ളുകളോ]] [[ചെതുമ്പൽ|ചെതുമ്പലുകളോ]] കാണപ്പെടാറുണ്ട്. ശരീരത്തിന്റെ അടിഭാഗത്ത് മുഴുനീളത്തിൽ പരന്നു മാംസളമായ [[പാദം]] ഉണ്ടായിരിക്കും. പാദത്തിന്റെ സഹായത്താലാണ് തേരട്ടക്കക്കകൾ സഞ്ചരിക്കുന്നതും പാറയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതും. പാദത്തിനു ചുറ്റുമായി കാണുന്ന ചെറിയൊരു ചാലിലാണ് ശ്വസനാവയവമായ [[ഗിൽ|ഗില്ലുകൾ]] സ്ഥിതിചെയ്യുന്നത്. [[നത്തയ്ക്ക|നത്തയ്ക്കയുടേതുപോലെ]] [[പല്ല്|പല്ലുള്ള]] [[നാവ്|നാവാണ്]] തേരട്ടക്കക്കകളുടേത്.
 
==പ്രജനനം==
ആൺ പെൺ ജീവികൾ വെവ്വേറെയായി കാണപ്പെടുന്നു. ചിലയിനം തേരട്ടക്കക്കകൾ രണ്ടുലക്ഷത്തോളം മുട്ടകൾ ഇടാറുണ്ട്. മുട്ട വിരിഞ്ഞ് ട്രോക്കോഫോർ ലാർവ പുറത്തുവരുന്നു.
"https://ml.wikipedia.org/wiki/തേരട്ടക്കക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്