"അധിസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Epiphyte}}
[[പ്രമാണം:DirkvdM red flat epiphyte.jpg|right|thumb|[[കോസ്റ്റ റീക്ക|കോസ്റ്റ റീക്കയിൽ]] കാണപ്പെടുന്ന ഒരു അധിപാദപം]]
മറ്റു [[വൃക്ഷം|വൃക്ഷങ്ങളെയും]] [[സസ്യം|സസ്യങ്ങളെയും]] അധിവസിച്ചു ജീവിക്കുന്ന സസ്യമാണ് '''അധിപാദപം'''. സാധാരണ സസ്യങ്ങളെല്ലാം തന്നെ മണ്ണിൽ വളരുന്നവയാണെങ്കിലും മറ്റു സസ്യങ്ങളുടെ [[കാണ്ഡം|കാണ്ഡങ്ങളിലും]] ശാഖകളിലും പറ്റിപ്പിടിച്ചു ജീവിക്കുന്നവയും വിരളമല്ല. വൃക്ഷങ്ങൾ തിങ്ങിക്കൂടി നില്ക്കുന്നനിൽക്കുന്ന സ്ഥലങ്ങളിൽ പൊതുവേ ജീവിതമത്സരം അതിരൂക്ഷമായിരിക്കും. വൃക്ഷങ്ങളുടെ ചോലയിൽ ജീവിക്കുന്ന സസ്യങ്ങൾക്ക് വേണ്ടത്ര ആഹാരവും സൂര്യപ്രകാശവും ലഭിക്കുവാൻ പ്രയാസമാണ്. ഈ വിധ പ്രത്യേക സാഹചര്യങ്ങളിൽ ജീവിതമത്സരത്തെ നേരിടുവാൻവേണ്ടി ചില സസ്യങ്ങൾ മറ്റു സസ്യങ്ങളുടെ മുകളിൽ വസിക്കാനുള്ള അനുകൂലനങ്ങൾ ആർജിച്ചുആർജ്ജിച്ചു. ഈ ചെടികൾ ആഹാരത്തിനായി അവയുടെ ആതിഥേയനെ ആശ്രയിക്കുന്നില്ല. ഇപ്രകാരം മറ്റു സസ്യങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമാകാത്ത രീതിയിൽ, അവയെ വെറുമൊരു വാസസ്ഥാനം മാത്രമായി ഉപയോഗിച്ചു ജീവിക്കുന്ന സസ്യങ്ങളെ അധിപാദപം എന്നു പറയുന്നു. പരിണാമപരമായി അധിപാദപങ്ങൾ വളരെ ആധുനികങ്ങളാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
 
മറ്റു സസ്യങ്ങളിൽ നിലയുറപ്പിക്കുന്നതിന് അധിപാദപങ്ങൾക്ക് സഹായകമായിട്ടുള്ളത് അവയിൽ കാണുന്ന നിരവധി [[പറ്റുവേര്|പറ്റുവേരുകളാണ്]]. അന്തരീക്ഷത്തിൽനിന്നും [[ജലം]] ലഭിക്കുന്നതിനുള്ള പ്രയാസം കാരണം സാധാരണ മരുസസ്യങ്ങളിൽ കാണാറുള്ള കട്ടികൂടിയ [[ക്യൂട്ടിക്കിൾ]], ഉള്ളിലേക്കു തള്ളിനില്ക്കുന്ന [[സസ്യരന്ധ്രം|സസ്യരന്ധ്രങ്ങൾ]], [[അധശ്ചർമം]], [[വാഹകല|വാഹകലയുടെ]] സമൃദ്ധി തുടങ്ങിയ സവിശേഷതകൾ ഇവയിലും കാണാം. മണ്ണിൽനിന്നു വളരെ ഉയരത്തിൽ വസിക്കുന്ന ഈ ചെടികൾക്ക് ആഹാരത്തിനായി പ്രധാനമായും അന്തരീക്ഷത്തിലെ നീരാവിയേയും പൊടിപടലങ്ങളേയും ആശ്രയിക്കേണ്ടിയിരിക്കുന്നു.
"https://ml.wikipedia.org/wiki/അധിസസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്