"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
==ശരീരഘടന==
തിലാപ്പിയ മൊസാമ്പിക്ക 36 സെന്റിമീറ്റർ വരെ നീളത്തിൽ വളരും. തിലാപ്പിയ ഗലീലിയ 43 സെന്റിമീറ്ററിലധികവും തിലാപ്പിയ നൈലോട്ടിക്ക 53 സെന്റിമീറ്ററിലധികവും നീളം വയ്ക്കുന്നവയാണ്. തിലാപ്പിയ മത്സ്യത്തിന്റെ പാർശ്വഭാഗം പരന്ന് ദീർഘ വൃത്താകൃതിയിലാണ്. മോന്ത ഉരുണ്ടിരിക്കും. [[ചെതുമ്പൽ|ചെതുമ്പലുകൾ]] ചെറുതും ക്രമത്തിൽ അടുക്കിയിട്ടുള്ളതുമാണ്. രണ്ടു പാർശ്വരേഖകളുണ്ട്; ആദ്യത്തേത് ചെകിള ഭാഗത്തുനിന്നു തുടങ്ങി ശരീരത്തിന്റെ പകുതിയോളമെത്തി അവസാനിക്കുന്നു; രണ്ടാമത്തേത് ആദ്യത്തെ പാർശ്വരേഖ അവസാനിക്കുന്നതിന്റെ താഴെ നിന്നു തുടങ്ങി വാൽ വരെയെത്തുന്നു. മുതുച്ചിറകിൽ 17-ഉം, [[ഗുദച്ചിറക്|ഗുദച്ചിറകിൽ]] മൂന്നും, പിൻ [[പാർശ്വച്ചിറക്|പാർശ്വച്ചിറകിൽ]] ഒന്നും വീതം മൂർച്ചയുള്ള മുള്ളുകളുണ്ടായിരിക്കും.
 
==മംസഘടന==
തിലാപ്പിയയുടെ മാംസത്തിൽ 14-19 ശതമാനം മാംസ്യവും, 76-83 ശതമാനം ജലാംശവും, 2 ശതമാനം കൊഴുപ്പും 4-11 മില്ലിഗ്രാം ഇരുമ്പും ഫോസ്ഫറസും കാത്സ്യവും അടങ്ങിയിരിക്കുന്നു.
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്