"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
ഒരിനം വളർത്തുമത്സ്യമാണ് '''തിലാപ്പിയ'''. ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്.
==ഇനങ്ങൾ==
[[പ്രമാണം:Tilapia mossambica Pune.JPG|thumb|left|തിലാപ്പിയ മൊസാമ്പിക്ക]]
ആഫ്രിക്കയിൽ തിലാപ്പിയ മൊസാമ്പിക്ക, തിലാപ്പിയ നൈലോട്ടിക്ക, തിലാപ്പിയ ഗലീലിയ എന്നിങ്ങനെ മൂന്നിനം തിലാപ്പിയകളുണ്ട്. 19-ാം ശതകത്തിൽ ജാവ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിലാപ്പിയയെ വളർത്താൻ തുടങ്ങി. ജാവയിൽ നിന്ന് മലയ, ഫിലിപ്പീൻസ്, തായ്ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇവയുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കൃഷിയാരംഭിച്ചു. 1952-ൽ തായ്ലൻഡിൽ നിന്നാണ് തിലാപ്പിയയെ ഇന്ത്യയിലെ കേന്ദ്രസർക്കാർ മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്കു കൊണ്ടുവന്നത്. വളരെച്ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കേരളത്തിൽ വൻപ്രചാരം നേടാൻ ഈ വിദേശ മത്സ്യത്തിനു കഴിഞ്ഞു. ഏതു സാഹചര്യത്തിലും വളരാനുള്ള കരുത്തും അതിവേഗം മുട്ടയിട്ടു പെരുകാനുള്ള ശേഷിയും ഉള്ള ഇനമായതിനാൽ ഇന്ന് പലയിടങ്ങളിലേയും ജലാശയങ്ങളിൽ ഈ മത്സ്യം കൃഷിചെയ്തു വരുന്നു.
 
==ശരീരഘടന==
തിലാപ്പിയ മൊസാമ്പിക്ക 36 സെന്റിമീറ്റർ വരെ നീളത്തിൽ വളരും. തിലാപ്പിയ ഗലീലിയ 43 സെന്റിമീറ്ററിലധികവും തിലാപ്പിയ നൈലോട്ടിക്ക 53 സെന്റിമീറ്ററിലധികവും നീളം വയ്ക്കുന്നവയാണ്. തിലാപ്പിയ മത്സ്യത്തിന്റെ പാർശ്വഭാഗം പരന്ന് ദീർഘ വൃത്താകൃതിയിലാണ്. മോന്ത ഉരുണ്ടിരിക്കും. ചെതുമ്പലുകൾ ചെറുതും ക്രമത്തിൽ അടുക്കിയിട്ടുള്ളതുമാണ്. രണ്ടു പാർശ്വരേഖകളുണ്ട്; ആദ്യത്തേത് ചെകിള ഭാഗത്തുനിന്നു തുടങ്ങി ശരീരത്തിന്റെ പകുതിയോളമെത്തി അവസാനിക്കുന്നു; രണ്ടാമത്തേത് ആദ്യത്തെ പാർശ്വരേഖ അവസാനിക്കുന്നതിന്റെ താഴെ നിന്നു തുടങ്ങി വാൽ വരെയെത്തുന്നു. മുതുച്ചിറകിൽ 17-ഉം, ഗുദച്ചിറകിൽ മൂന്നും, പിൻ പാർശ്വച്ചിറകിൽ ഒന്നും വീതം മൂർച്ചയുള്ള മുള്ളുകളുണ്ടായിരിക്കും.
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്