"തിരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ശരീരഘടന==
തിരുത മത്സ്യത്തിന് സുമാർ 90 സെന്റിമീറ്റർ നീളമുണ്ടായിരിക്കും; ഏഴ് കിലോഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാർശ്വഭാഗങ്ങൾ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് ''ഗ്രേ മുള്ളറ്റ്'', എന്ന പേരു ലഭിച്ചത്. ''ഫ്ലാറ്റ്‌ഹെഡ് മുള്ളറ്റ്'' എന്നുംഎന്നീ ഇവപേരുകൾ അറിയപ്പെടുന്നുലഭിച്ചത്. [[ഉദരം|ഉദരഭാഗത്തിന്]] വെള്ളിനിറമായിരിക്കും. വലുപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. രണ്ട് [[ഭുജപത്രം|ഭുജപത്രങ്ങളുമുണ്ട്]]. ഭുജപത്രങ്ങൾക്ക് നീലകലർന്ന കറുപ്പുനിറമാണ്. ആദ്യത്തെ ഭുജപത്രത്തിൽ ഉള്ള നാല് കൂർത്ത മുള്ളുകൾ മുള്ളറ്റുകളുടെ പൊതുലക്ഷണമാണ്. തിരുതയുടെ രണ്ടാമത്തെ ഭുജപത്രത്തിൽ ഒമ്പത് മുള്ളുകൾ ഉണ്ടായിരിക്കും. ഭുജപത്രത്തിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഇവയുടെ രണ്ടു പൃഷ്ഠ പത്രങ്ങൾക്കും[[പൃഷ്ഠപത്രം|പൃഷ്ഠപത്രങ്ങൾക്കും]] ചാരനിറമാണ്.
 
==വാസസ്ഥലം==
തിരുത ജലാശയങ്ങൾക്കടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലുമാണ് ഇര തേടുന്നത്. ജലാശയത്തിനടിത്തട്ടിൽ ഇരതേടുന്നതിനാൽ ഇത്തരം മത്സ്യങ്ങളുടെ ആമാശയത്തിൽ ധാരാളം ചേറും ചെളിയും കടന്നുകൂടുക പതിവാണ്. കാലവർഷക്കാലത്ത് ധാരാളം എക്കൽ അടിഞ്ഞുകൂടുമ്പോൾ ഇവ കൂട്ടം കൂട്ടമായി നദീമുഖങ്ങളിലും കായലുകളിലും ഇരതേടാനെത്തുന്നു. തിരുത മത്സ്യം ഒരു സസ്യഭുക്കായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇവ ജന്തുപ്ലവങ്ങളെ ആഹാരമാക്കാറുണ്ട്.
"https://ml.wikipedia.org/wiki/തിരുത" എന്ന താളിൽനിന്ന് ശേഖരിച്ചത്