"തിരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മത്സ്യങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 16:
| binomial_authority = Linnaeus, 1758
}}
ഒരിനം [[വളർത്തുമത്സ്യം|വളർത്തുമത്സ്യമാണ്]] '''തിരുത'''. ഇത് [[പെഴ്സിഫോമെസ്]] മത്സ്യഗോത്രത്തിലെ [[മുജിലിഡേ]] കുടുംബത്തിൽപ്പെടുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം ''മുജിൽ സെഫാലസ്'' എന്നാണ്. [[ശ്രീലങ്ക]], [[പാകിസ്താൻ]], [[വിയറ്റ്നാം]], [[ചൈന]], [[ജപ്പാൻ]], [[ഫിലിപ്പീൻസ്]], [[ആസ്ത്രേലിയ]], [[ഇന്ത്യ]] എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളർത്തുന്നത്.
 
==ശരീരഘടന==
തിരുത മത്സ്യത്തിന് സുമാർ 90 സെന്റിമീറ്റർ നീളമുണ്ടായിരിക്കും; ഏഴ് കിലോഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാർശ്വഭാഗങ്ങൾ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് 'ഗ്രേ മുള്ളറ്റ്' എന്ന പേരു ലഭിച്ചത്. ഫ്ലാറ്റ്‌ഹെഡ് മുള്ളറ്റ് എന്നും ഇവ അറിയപ്പെടുന്നു. ഉദരഭാഗത്തിന് വെള്ളിനിറമായിരിക്കും. വലുപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. രണ്ട് ഭുജപത്രങ്ങളുമുണ്ട്. ഭുജപത്രങ്ങൾക്ക് നീലകലർന്ന കറുപ്പുനിറമാണ്. ആദ്യത്തെ ഭുജപത്രത്തിൽ ഉള്ള നാല് കൂർത്ത മുള്ളുകൾ മുള്ളറ്റുകളുടെ പൊതുലക്ഷണമാണ്. തിരുതയുടെ രണ്ടാമത്തെ ഭുജപത്രത്തിൽ ഒമ്പത് മുള്ളുകൾ ഉണ്ടായിരിക്കും. ഭുജപത്രത്തിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഇവയുടെ രണ്ടു പൃഷ്ഠ പത്രങ്ങൾക്കും ചാരനിറമാണ്.
"https://ml.wikipedia.org/wiki/തിരുത" എന്ന താളിൽനിന്ന് ശേഖരിച്ചത്