"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
==== ടി-കോശങ്ങളുടെ പങ്ക് ====
[[പ്രമാണം:പ്രതിജനക സമർപ്പണവും ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രയും.jpg|350ബിന്ദു|thumb|alt=|'''പ്രതിജനകാവതാരക കോശവും ടി-ലസികാണുവും തമ്മിലെ പ്രതിപ്രവർത്തനത്തിന്റെ തന്മാത്രാതല ചിത്രം:''' പ്രതിജനകാവതാരക കോശം ഉള്ളിലിട്ട് സംസ്കരിച്ച പ്രതിജനക പെപ്റ്റൈഡിനെ ഊതകസംയോജ്യ തന്മാത്രയോടുചേർത്ത് കോശസ്തരത്തിൽ പ്രദർശിപ്പിക്കുന്നു. ഇതിനോട് ബന്ധപ്പെടാനെത്തുന്ന സഹായി ടി-ലസികാണുക്കൾ പ്രസ്തുത കോശവുമായും പ്രതിജനകവുമായും തന്മാത്രാതല ബന്ധങ്ങൾ സ്ഥാപിക്കുന്നു.ടി-കോശസ്വീകരിണിയുമായുള്ള ഊതകസംയോജ്യ-പ്രതിജനക സംശ്ലിഷ്ടത്തിന്റെ ബന്ധനമാണ് ഉത്തേജനത്തിന്റെ ആദ്യ സിഗ്നൽ. തുടർന്ന് സിഡി28 എന്ന ടി-കോശ അടയാളതന്മാത്രയും പ്രതിജനകാവതാരക കോശത്തിലെ ബി-7 തന്മാത്രയും തമ്മിലെ ബന്ധനം ഉത്തേജനത്തിന്റെ രണ്ടാം സിഗ്നൽ കൊടുക്കുന്നു.]]
 
ഒരു ബി-ലസികാണുവിന്റെ സ്തരോപരിതല സ്വീകരിണിയായി വർത്തിക്കുന്ന പ്രതിദ്രവ്യവും അന്യവസ്തുവിന്റെ (ഉദാ: വൈറസ് കോശത്തിന്റെ) പ്രതിജനകവുമായി ബന്ധനത്തിലേർപ്പെട്ടു കഴിഞ്ഞാൽ പ്രസ്തുത പ്രതിജനകതന്മാത്രയെ അതോട് ബന്ധിക്കപ്പെട്ട പ്രതിദ്രവ്യവും ചേർത്ത് ആ ബി-ലസികാണു ‘വിഴുങ്ങുന്നു’. ഉള്ളിലേക്കെടുക്കുന്ന ഈ പ്രതിജനകത്തെ ചയാപചയക്രിയകൾക്ക് വിധേയമാക്കുകയും ഭാഗികമായി വിഘടിപ്പിക്കുകയും ചെയ്ത ശേഷം ലഭിക്കുന്ന അവശിഷ്ട മാംസ്യതന്മാത്രകളെ [[ഊതകസംയോജ്യ സംശ്ലിഷ്ടം|മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടം -വർഗ്ഗം II]]ന്റെ തന്മാത്രകളുമായി ചേർത്ത് പ്രസ്തുത ബി-ലസികാണു അതിന്റെ കോശ സ്തരത്തിൽ “പ്രദർശിപ്പിക്കുന്നു”. മുഖ്യ ഊതകസംയോജ്യ സംശ്ലിഷ്ടവും പ്രതിജനകവും ചേർന്ന ഈ തന്മാത്ര [[ടി-ലസികാണു|സഹായി ടി-ലസികാണുക്കളെ]] ആ പരിസരത്തേയ്ക്ക് ആകർഷിക്കും. ഈ ടി-ലസികാണുവിന്റെ കോശപ്രതലത്തിൽ കാണുന്ന വിവിധ സി.ഡി മാംസ്യതന്മാത്രകളും ബി-ലസികാണുവിന്റെ കോശസ്തരത്തിൽ ഊതകസംയോജ്യ സംശ്ലിഷ്ടവുമായി ചേർന്ന് കാണപ്പെടുന്ന തന്മാത്രകളും പരസ്പരം ബന്ധപ്പെടുന്നു. ഈ പാരസ്പര്യം രണ്ട് കോശങ്ങളെയും ഒരേ സമയം ഉത്തേജിപ്പിക്കുന്നതിനാൽ ഇതിനെ സഹ-ഉത്തേജനം (costimulation) എന്ന് വിളിക്കാം. ഉത്തേജിതമായ സഹായി ടി-കോശങ്ങൾ ഉത്സർജ്ജിക്കുന്ന ഇന്റർല്യൂക്കിനുകളുൾപ്പെടുന്ന രാസാനുചലക ഘടകങ്ങൾ മറ്റ് അപക്വ ബി-ലസികാണുക്കളെ ഉത്തേജിപ്പിക്കുന്നു. ഈ ബി-ലസികാണുക്കൾ പരിപക്വന പ്രക്രിയ പൂർത്തിയാക്കി പ്ലാസ്മാണുക്കളായി രൂപാന്തരം ഭവിച്ച് ഇമ്മ്യൂണോബ്ലോബുലിൻ പ്രതിദ്രവ്യ തന്മാത്രകളെ വിസർജ്ജിക്കുന്നു. ശരീരത്തെ ആക്രമിച്ച രോഗാണുവിന്റെ കോശപ്രതലത്തിലെ പ്രതിജനക തന്മാത്രകളെ ഈ ഇമ്മ്യൂണോഗ്ലോബുലിനുകൾ രക്തത്തിലൂടെ വിവിധശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും പ്രതിജനക-പ്രതിദ്രവ്യ ബന്ധനം വഴി നിർവീര്യമാക്കുകയോ മറ്റ് [[പ്രതിരോധപൂരക ഘടകങ്ങൾ|പ്രതിരോധപൂരക ഘടകങ്ങളുടെ]] സഹായത്തോടെ ഭക്ഷക കോശങ്ങളെക്കൊണ്ട് വിഴുങ്ങി ദഹിപ്പിക്കുകയോ ചെയ്യുന്നു.
 
പരിപക്വനം പൂർത്തിയാക്കി പ്ലാസ്മാണുക്കളാകുന്നതോടൊപ്പം കുറേ ബി-ലസികാണുക്കൾക്ക് [[വർഗ്ഗഭേദം]] (class switching) കൂടി സംഭവിക്കുന്നുണ്ട്. ഇതുമൂലം ആദ്യം ഇവ ഉത്സർജ്ജിച്ചിരുന്ന ഇമ്മ്യൂണോഗ്ലോബുലിൻ-ഡി, -എം എന്നിവ മാറി രോഗാണുവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോഗ്ലൊബുലിൻ-ജി, -ഏ, -ഇ എന്നിവയിലേതെങ്കിലുമൊക്കെ ഉത്സർജ്ജിക്കാനാരംഭിക്കുന്നു.
 
==== പ്രാഥമിക പ്രതികരണവും ദ്വിതീയ പ്രതികരണവും ====
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്