"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
[[പ്രമാണം:ബി-ലസികാണുക്കളുടെ പ്രതിജനകബന്ധനവും ക്ലോണിക നിർധാരണവും.png|250ബിന്ദു|thumb|left|alt=|'''ബി-ലസികാണുക്കളുടെ പ്രതിജനകബന്ധനവും ക്ലോണിക നിർധാരണവും:''' പ്രാഥമികപ്രതികരണ ഘട്ടത്തിലെ പ്രതിജനകബന്ധനം വഴി ചില ബി-ലസികാണുക്കളെ ക്ലോണിക വർധനവിനായി തെരഞ്ഞെടുക്കുന്നു. ദുർബല ബന്ധനം കാണിച്ച കോശങ്ങൾ വിലോപനത്തിലൂടെ ഒഴിവാക്കപ്പെടുന്നു; ഏതാനും സ്മൃതികോശങ്ങൾ പരിപക്വനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്. ഈ സ്മൃതികോശങ്ങൾ പിന്നീട് പ്ലാസ്മാണുക്കൾക്ക് ജന്മം നൽകുന്നു. ഒപ്പം പ്രതിജനകത്തെ കൂടുതൽ ദൃഢമായി ബന്ധിക്കാവുന്ന വിശിഷ്ട (specific) പ്രതിദ്രവ്യങ്ങളെ കായിക അത്യുൽപ്പരിവർത്തന പ്രക്രിയയിലൂടെ സൃഷ്ടിക്കുന്നു. അതേ പ്രതിജനകം നിവേശിക്കപ്പെടുന്ന മറ്റൊരു അണുബാധാവസ്ഥയിൽ ഈ പൂർവ്വാനുഭവത്തിന്റെ “ഓർമ്മ” ദ്വിതീയ പ്രതികരണത്തെ ദ്രുതവും ശക്തവുമാക്കുന്നു.]]
 
വളർച്ച പൂർത്തിയാക്കിക്കഴിഞ്ഞ ദശലക്ഷക്കണക്കിനു ബി-ലസികാണുക്കൾ [[പ്ലീഹ]], ലസികാപർവ്വങ്ങൾ എന്നിവയിലേക്ക് കുടിയേറുകയും രോഗപ്രതിരോധക്ഷമതയുടെ കാവലാളായി മാറുന്നു. ഒരു [[രോഗാണു]] ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ [[ബൃഹദ്ഭക്ഷകകോശം|ബൃഹദ്ഭക്ഷകകോശങ്ങളോ]] അതുപോലുള്ള [[ഭക്ഷകാണു|ഭക്ഷകാണുക്കളോ]] (phagocytes) ചേർന്ന് അതിനെ ആക്രമിക്കുകയും അതിനെ [[ഭക്ഷകാണുക്രിയ|ഭക്ഷകാണുക്രിയയിലൂടെ]] “വിഴുങ്ങി” ദഹിപ്പിക്കുകയും ചെയ്യുന്നു. കോശദഹനത്തിനു ശേഷം പ്രസ്തുത രോഗാണുകോശത്തിന്റെ ചില [[മാംസ്യം|മാംസ്യങ്ങളെ]] സംസ്കരിച്ച് ഒരു ബി-ലസികാ കോശത്തിനു സമർപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്ന കോശങ്ങളെ [[പ്രതിജനകാവതാരക കോശം|പ്രതിജനകാവതാരക കോശങ്ങൾ]] എന്നു വിളിക്കുന്നു. സംസ്കരിക്കപ്പെട്ട ഈ ദഹനവസ്തുവാണ് [[പ്രതിജനകം|പ്രതിജനകമായി]] ഇവിടെ പ്രവർത്തിക്കുക. ഈ പ്രതിജനകത്തിന്റെ തന്മാത്രാഘടനയെ ബി-കോശപ്രതലത്തിലെ [[പ്രതിദ്രവ്യം|പ്രതിദ്രവ്യ]] മാംസ്യം തിരിച്ചറിഞ്ഞ് ബന്ധിക്കുന്നു. പ്രതിദ്രവ്യത്തെ ഒരു ചെപ്പായും പ്രതിജനകത്തെ അതിനകത്തേയ്ക്ക് കൃത്യമായി നിറയ്ക്കാവുന്ന ഒരു പന്തായും സങ്കല്പിച്ചാൽ ചെപ്പിനകത്ത് പന്ത് ഇടുന്നതുപോലൊരു പ്രക്രിയയാണ് ഈ പ്രതിജനക-പ്രതിദ്രവ്യ ബന്ധനമെന്ന് പറയാം. ഭക്ഷകാണുക്കൾ പ്രതിജനകത്തെ ബി-കോശങ്ങൾക്കും [[ടി-ലസികാണു|ടി-കോശങ്ങൾക്കും]] സമർപ്പിക്കാറുണ്ട്. രണ്ടാമത്തെ പ്രക്രിയയിലൂടെ [[സഹായി ടി-കോശം |സഹായി ടി-കോശങ്ങൾ]] അധികമായി ഉണ്ടാകുകയും അവ ബി-കോശങ്ങളുടെ ഉത്തേജനത്തിനു സഹായിക്കുകയും ചെയ്യുന്നു.
 
ഈ പ്രക്രിയ പൂർണമായും മനസ്സിലാക്കണമെങ്കിൽ ചില സാങ്കേതിക സംജ്ഞകളെ പരിചയപ്പെടേണ്ടതുണ്ട്. അവയാണു താഴെ :
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്