"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==== കോശസ്തര പ്രതിദ്രവ്യ സ്വീകരിണികൾ ====
സാധാരണയായി പ്രതിദ്രവ്യങ്ങളെന്ന് വിളിക്കപെടുന്ന ഇമ്മ്യൂണോഗ്ലോബുലിനുകൾ പ്ലാസ്മാണുകളാൽ വിസർജ്ജിക്കപ്പെടുന്നവയാണ്. ഇവ കൂടാതെ ചില പ്രതിദ്രവ്യതന്മാത്രകൾ ബി-ലസികാണുക്കളുടെ കോശസ്തരത്തിലും കാണാം. ഈ [[സ്തരോപരിതലപ്രതിദ്രവ്യ ഇമ്മ്യൂണോഗ്ലോബുലിൻ]] (surface membrane Immunoglobulins; smIg) തന്മാത്രകൾ വിവിധതരം പ്രതിജനകങ്ങളെ തിരിച്ചറിയാൻ പാകത്തിലുള്ളവയാണ്. അന്യവസ്തുവായി തിരിച്ചറിയപ്പെടുന്ന പ്രതിജനകങ്ങളുമായി ബന്ധപ്പെടുന്ന ബി കോശങ്ങളുടെ ഈ സ്തരോപരിതല പ്രതിദ്രവ്യങ്ങൾ ബി-കോശ സ്വീകരിണികളായി (Bcell receptors) വർത്തിക്കുന്നു. ബി-കോശ [[കോശപരിപക്വനം|പരിപക്വനത്തിന്റെ]] (maturation) ആദ്യഘട്ടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ-എം ആണ് കോശസ്തരത്തിൽ അഭിവ്യക്തമാകുന്നതെങ്കിൽ പിന്നീടുള്ള ഘട്ടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ-ഡിയും സഹാഭിവ്യക്തമാകുന്നു (coexpression). കോശപ്രതലത്തിലെ ഈ പ്രതിദ്രവ്യങ്ങൾ പുറമേ നിന്നുള്ള പ്രതിജനകവുമായി ബന്ധനം സ്ഥാപിക്കുന്നതോടെ ബി-കോശം പരിപക്വനം പൂർത്തിയാക്കുന്നു. പ്രതിരോധ പ്രക്രിയകളിലേർപ്പെടവെ സഹായി ടി കോശം നൽകുന്ന രാസോത്തേജനം ബി-കോശങ്ങളെ ബി-സ്മൃതികോശങ്ങളായോ പ്ലാസ്മാ കോശങ്ങളായോ ഒക്കെ അവകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു.
 
==== ബി-കോശ ക്ലോണുകൾ ====
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്