"അധിസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Epiphyte}}
മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ജീവിക്കുന്ന സസ്യമാണ് '''അധിപാദപം'''. സാധാരണ സസ്യങ്ങളെല്ലാം തന്നെ മണ്ണിൽ വളരുന്നവയാണെങ്കിലും മറ്റു സസ്യങ്ങളുടെ കാണ്ഡങ്ങളിലും ശാഖകളിലും പറ്റിപ്പിടിച്ചു ജീവിക്കുന്നവയും വിരളമല്ല. വൃക്ഷങ്ങൾ തിങ്ങിക്കൂടി നില്ക്കുന്ന സ്ഥലങ്ങളിൽ പൊതുവേ ജീവിതമത്സരം അതിരൂക്ഷമായിരിക്കും. വൃക്ഷങ്ങളുടെ ചോലയിൽ ജീവിക്കുന്ന സസ്യങ്ങൾക്ക് വേണ്ടത്ര ആഹാരവും സൂര്യപ്രകാശവും ലഭിക്കുവാൻ പ്രയാസമാണ്. ഈ വിധ പ്രത്യേക സാഹചര്യങ്ങളിൽ ജീവിതമത്സരത്തെ നേരിടുവാൻവേണ്ടി ചില സസ്യങ്ങൾ മറ്റു സസ്യങ്ങളുടെ മുകളിൽ വസിക്കാനുള്ള അനുകൂലനങ്ങൾ ആർജിച്ചു. ഈ ചെടികൾ ആഹാരത്തിനായി അവയുടെ ആതിഥേയനെ ആശ്രയിക്കുന്നില്ല. ഇപ്രകാരം മറ്റു സസ്യങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമാകാത്ത രീതിയിൽ, അവയെ വെറുമൊരു വാസസ്ഥാനം മാത്രമായി ഉപയോഗിച്ചു ജീവിക്കുന്ന സസ്യങ്ങളെ അധിപാദപം എന്നു പറയുന്നു. പരിണാമപരമായി അധിപാദപങ്ങൾ വളരെ ആധുനികങ്ങളാണെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
 
Line 8 ⟶ 9:
 
ആൽ തുടങ്ങിയ പല വൃക്ഷങ്ങളും അവയുടെ ജീവിതം ആരംഭിക്കുന്നത് പലപ്പോഴും അധിപാദപങ്ങളായിട്ടാണ്. പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു. ഇതുപോലെ പ്രകൃത്യാ അധിപാദപങ്ങളായ പല സസ്യങ്ങളും സാധാരണരീതിയിൽ മണ്ണിൽ വളരുന്നതിനു കഴിവുള്ളവയാണ്.
 
[[en:Epiphyte]]
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അധിസസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്