"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==== കോശസ്തര പ്രതിദ്രവ്യ സ്വീകരിണികൾ ====
 
സാധാരണയായി പ്രതിദ്രവ്യങ്ങളെന്ന് വിളിക്കപെടുന്ന ഇമ്മ്യൂണോഗ്ലോബുലിനുകൾ പ്ലാസ്മാണുകളാൽ വിസർജ്ജിക്കപ്പെടുന്നവയാണ്. ഇവ കൂടാതെ ചില പ്രതിദ്രവ്യതന്മാത്രകൾ ബി-ലസികാണുക്കളുടെ കോശസ്തരത്തിലും കാണാം. ഈ സ്തരോപരിതലപ്രതിദ്രവ്യ ഇമ്മ്യൂണോഗ്ലോബുലിൻ (surface membrane Immunoglobulins; smIg) തന്മാത്രകൾ വിവിധതരം പ്രതിജനകങ്ങളെ തിരിച്ചറിയാൻ പാകത്തിലുള്ളവയാണ്. അന്യവസ്തുവായി തിരിച്ചറിയപ്പെടുന്ന പ്രതിജനകങ്ങളുമായി ബന്ധപ്പെടുന്ന ബി കോശങ്ങളുടെ ഈ സ്തരോപരിതല പ്രതിദ്രവ്യങ്ങൾ ബി-കോശ സ്വീകരിണികളായി (Bcell receptors) വർത്തിക്കുന്നു. ബി-കോശ പരിപക്വനത്തിന്റെ (maturation) ആദ്യഘട്ടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ-എം ആണ് കോശസ്തരത്തിൽ അഭിവ്യക്തമാകുന്നതെങ്കിൽ പിന്നീടുള്ള ഘട്ടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ-ഡിയും സഹാഭിവ്യക്തമാകുന്നു (coexpression). കോശപ്രതലത്തിലെ ഈ പ്രതിദ്രവ്യങ്ങൾ പുറമേ നിന്നുള്ള പ്രതിജനകവുമായി ബന്ധനം സ്ഥാപിക്കുന്നതോടെ ബി-കോശം പരിപക്വനം പൂർത്തിയാക്കുന്നു. പ്രതിരോധ പ്രക്രിയകളിലേർപ്പെടവെ സഹായി ടി കോശം നൽകുന്ന രാസോത്തേജനം ബി-കോശങ്ങളെ ബി-സ്മൃതികോശങ്ങളായോ പ്ലാസ്മാ കോശങ്ങളായോ ഒക്കെ അവകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു.
 
Line 27 ⟶ 26:
 
==== കായിക അത്യുല്പരിവർത്തനവും പ്രതിദ്രവ്യ വൈവിധ്യവും ====
 
[[കായിക അത്യുല്പരിവർത്തനം]] (somatic hypermutation) എന്ന പ്രക്രിയ വഴി ബി-കോശങ്ങളിൽ ഉല്പാദിപ്പിച്ച് കോശസ്തരത്തിൽ വഹിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനുകളുടെ മാംസ്യതന്മാത്രാഘടനയെ മാറ്റിമറിക്കാനാവും. ഇമ്മ്യൂണോഗ്ലോബുലിനുകളുടെ മാംസ്യഘടനയിലെ [[ഘനശൃംഖല|ഘനശൃംഖലയെയും]] (heavy chain) [[ലഘുശൃംഖല|ലഘുശൃംഖലയെയും]] (light chain) സൃഷ്ടിക്കാൻ സഹായിക്കുന്ന ജീനുകളിൽ ചെറിയ ഉല്പരിവർത്തനങ്ങൾ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ബി-കോശത്തിന്റെ കോശകേന്ദ്രത്തിൽ തന്നെ നടക്കുന്ന ഈ തത്സമയ ജനിതകമാറ്റങ്ങളിലൂടെ കോശങ്ങളിലെ സ്തരോപരിതല പ്രതിദ്രവ്യങ്ങളുടെ ഘടനയെ സൂക്ഷ്മമായി നിയന്ത്രിക്കാനും പലതരത്തിലുള്ള പ്രതിജനകങ്ങളെ തേടിപ്പിടിക്കുന്നതിൽ അവയെ നിപുണരാക്കാനും സാധിക്കുന്നു. ഇങ്ങനെ പ്രതിജനകത്തിന്റെ ഘടനയെ തിരിച്ചറിഞ്ഞ് അതിനെ ബന്ധിക്കാൻ പറ്റിയ പ്രതിദ്രവ്യങ്ങളെയുണ്ടാക്കുന്ന പ്രക്രിയയ്ക്ക് [[പ്രതിദ്രവ്യ ബന്ധുത്വപരിപക്വനം]] (affinity maturation of antibody) എന്ന് പറയും.
 
 
==== പ്രതിദ്രവ്യങ്ങളുടെ വൈവിധ്യവും പ്രതിജനകബന്ധനവും ====
 
[[പ്രമാണം:ഇമ്മ്യൂണോഗ്ലോബുലിൻ ത്രിമാനഘടന.jpg|350ബിന്ദു|thumb|alt=|'''ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രയുടെ ഏകദേശ ത്രിമാനഘടന:''' പ്രതിദ്രവ്യതന്മാത്രകളുടെ മുഖ്യ ഘടകങ്ങളായ ഘന, ലഘു ശൃംഖലകൾ കാണാം.തന്മാത്രയുടെ 'V' രൂപത്തിലിരിക്കുന്ന മുകൾഭാഗം (കാവിനിറത്തിൽ അടയാളപ്പെടുത്തിയത്) ആണ് പരിവർത്തിചര അഗ്രം. ഈ ഭാഗമാണ് പ്രതിജനകവുമായി ബന്ധം സ്ഥാപിച്ച് ഒരു പന്തിനെ ചെപ്പ് എന്നപോലെ ‘പൊതിയുന്നത്’. മഞ്ഞയിൽ അടയാളപ്പെടുത്തിയ ഭാഗമാണ് സ്ഥായിയായി നിൽക്കുന്ന ഖണ്ഡം. ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രയെ ബി-കോശത്തിന്റെ സ്തരത്തിലുറപ്പിച്ചു നിർത്തുന്നതും [[പ്രതിരോധപൂരകം|പ്രതിരോധപൂരക]](complement) കണികകളുമായി ബന്ധപ്പെടുന്നതുമൊക്കെ ഈ ഖണ്ഡമാണ്.]]
 
അന്യവസ്തുക്കളുടെ വൈവിധ്യമാർന്ന പ്രതിജനകങ്ങളെ തിരിച്ചറിയാനും ബന്ധിക്കാനുമുള്ള കഴിവ് കാണിക്കുന്നവയാണ് ബി ലസികാണുക്കളുടെ കോശപ്രതലത്തിലെ ഇമ്മ്യൂണോഗ്ലോബുലിൻ പ്രതിദ്രവ്യ തന്മാത്രകൾ. അനുവർത്തന രോഗപ്രതിരോധവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനു പ്രതിദ്രവ്യവും പ്രതിജനകവും ഒരു ചെപ്പും പന്തും പോലെ ഒന്നിനൊന്നോട് ബന്ധിക്കേണ്ടതുണ്ട്. ഇത്ര വൈവിധ്യമാർന്ന ഘടനകളുള്ള പ്രതിജനകങ്ങളെ ബന്ധിക്കണമെങ്കിൽ പ്രതിദ്രവ്യങ്ങളുടെ ഘടനയ്ക്കും ആ വൈവിധ്യം ആവശ്യമാണ്.
 
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്