"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
അണുബാധകളില്ലാത്ത അവസ്ഥയിൽ കൈകാലുകളിലൂടെയൊഴുകുന്ന ബാഹ്യരക്തത്തിലെ ലസികാണുക്കളിൽ 5 മുതൽ 15 %വരെയാണ് ബി-കോശങ്ങളുടെ അളവ്. മഹാഭൂരിപക്ഷം ബി-കോശങ്ങളുടെയും കോശപ്രതലത്തിൽ ഇമ്മ്യൂണോഗ്ലോബുലിൻ-എം അല്ലെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിൻ-ഡി എന്നിവയിലേതെങ്കിലുമൊന്നോ രണ്ടും കൂടിയോ കാണാം. ഇമ്മ്യൂണോഗ്ലോബുലിൻ-ജി, -ഏ എന്നിവ കാണുന്ന ബി-കോശങ്ങൾ ഏതാണ്ട് 1% വരും.
 
== ബി-കോശവളർച്ചയും പരിപക്വനവും ==
 
പ്രതിജനകവുമായുള്ള സംസർഗ്ഗത്തിലൂടെയും അതിന്റെ അഭാവത്തിലും ബി ലസികാണുക്കൾ പരിപക്വമാകുന്നത് രണ്ട് പ്രക്രിയകളിലൂടെയാണ്. പ്രതിജനകബദ്ധമായ വികാസവും പരിപക്വനവും നടക്കാൻ ബി-ലസികാണുക്കളുടെ സ്തരോപരിതല പ്രതിദ്രവ്യങ്ങളുമായി രോഗാണുക്കളുടെ പ്രതിജനകങ്ങൾ ബന്ധപ്പെടേണ്ടതുണ്ട്. ഈ പ്രക്രിയയിലൂടെ ബി-കോശ ക്ലോണുകളും അതുവഴി സ്മൃതിലസികാണുക്കളും, പ്ലാസ്മാണുക്കളും സൃഷ്ടിക്കപ്പെടുന്നു.പരിപക്വനത്തിന്റെ ഈ പ്രക്രിയകൾ ദ്വിതീയ ലസികാവയവങ്ങളായ ലസികാപർവ്വം, പ്ലീഹ, [[പേയറുടെ ആന്ത്രലസീകകല]] (Peyer’s lymphoid patches) എന്നിവിടങ്ങളിലാണു നടക്കുന്നത്.
 
അതേസമയം പ്രതിജനകമുക്തമായ വളർച്ചാഘട്ടങ്ങൾ മജ്ജ പോലുള്ള പ്രാഥമിക ലസികാഭകലകളിലാണു നടക്കുന്നത്. മുയലുകളൊഴിച്ചുള്ള സസ്തനികളിലെ അപക്വ ബി-ലസികാണുക്കൾ അവയുടെ ജീവിതകാലം മുഴുവനും മജ്ജയിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. പരിപക്വനത്തിന്റെ പലഘട്ടങ്ങൾ കടന്ന് കോശസ്തരത്തിൽ ഇമ്മ്യൂണോഗ്ലോബുലിൻ-എം സംവഹിക്കുന്ന ഘട്ടം വരെ മജ്ജയിൽ ഇവ വളരുന്നു; തുടർന്ന് പ്ലീഹയിലെ ലസികാഭകലയിലേക്ക് കുടിയേറുന്നു. സംക്രമണ ബി-കോശങ്ങളെന്ന് അറിയപ്പെടുന്ന ഈ ഘട്ടത്തിൽ നിന്ന് ഇവയിൽ ചിലത് പക്വ ബി കോശങ്ങളായി രൂപാന്തരപ്പെടുന്നു.
 
== ധർമ്മങ്ങൾ ==
 
[[പ്രമാണം:ബി-ലസികാണുക്കളുടെ പ്രതിജനകബന്ധനവും ക്ലോണിക നിർധാരണവും.png|250ബിന്ദു|thumb|left|alt=|'''ബി-ലസികാണുക്കളുടെ പ്രതിജനകബന്ധനവും ക്ലോണിക നിർധാരണവും:''' പ്രാഥമികപ്രതികരണ ഘട്ടത്തിൽ പ്രതിജനകത്തിന്റെ ഘടനയറിഞ്ഞ് ബന്ധിക്കാൻ സാധിച്ച കോശസ്തര ഇമ്മ്യൂണോഗ്ലോബുലിൻ സ്വീകരിണികളുള്ള ബി-ലസികാണുക്കളെ ക്ലോണിക വർധനവിനായി തെരഞ്ഞെടുക്കുന്നു. ദുർബലമായ ബന്ധനം കാണിച്ച കോശങ്ങൾ വിലോപനത്തിലൂടെ നശിപ്പിക്കപ്പെടുന്നു. വളരെ കുറച്ച് സ്മൃതികോശങ്ങൾ മാത്രം ഇങ്ങനെ പരിപക്വനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഈ സ്മൃതികോശങ്ങൾ പിന്നീട് പ്ലാസ്മാണുക്കൾക്ക് ജന്മം നൽകുന്നു. ഒപ്പം പ്രതിജനകത്തെ കൂടുതൽ ദൃഢമായി ബന്ധിക്കാവുന്ന വിശിഷ്ട (specific) പ്രതിദ്രവ്യങ്ങളെ കായിക അത്യുൽപ്പരിവർത്തന പ്രക്രിയയിലൂടെ സൃഷ്ടിക്കുന്നു. അതേ പ്രതിജനകം നിവേശിക്കപ്പെടുന്ന മറ്റൊരു അണുബാധാവസ്ഥയിൽ ഈ പൂർവ്വാനുഭവത്തിന്റെ “ഓർമ്മ” പ്രതിരോധപ്രക്രിയയെ ദ്രുതവും ശക്തവുമാക്കുന്നു.]]
 
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്