"ടാർഡിഗ്രാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, az, bg, ca, cs, da, de, el, es, et, eu, fi, fr, gl, he, hr, hu, it, ja, ka, ko, la, lt, lv, nds, nl, nn, no, oc, pl, pt, ru, sh, simple, sk, sr, sv, th, tr, uk, zh; cosmetic changes
No edit summary
വരി 29:
[[Eutardigrada]]
}}
സൂക്ഷ്മ [[അകശേരുകി|അകശേരുകികളുടെ]] ഒരു വർഗ്ഗമാണ് '''ടാർഡിഗ്രാഡ'''. ദ്വി-പാർശ്വസമമിതിയുള്ള ഈ ജീവികൾക്ക് ഒരു മില്ലിമീറ്ററിന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ശാസ്ത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. ചിലർ ഇവയെ [[ആർത്രൊപോഡ]] ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റു ചിലർ ഇവയെ [[അനലിഡ|അനലിഡയിൽ]] ഉൾപ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവർഗമായി നിലനിർത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.
 
മുന്നറ്റത്ത് ഒരു [[പ്രോസ്റ്റോമിയം|പ്രോസ്റ്റോമിയവും]] തുടർന്ന് പിന്നിലേക്ക് അഞ്ച് ഖണ്ഡങ്ങളുമുള്ള ശരീരഘടനയുമാണ് ഇവയ്ക്കുള്ളത്. വായ പ്രോസ്റ്റോമിയത്തിലാണ് കാണപ്പെടുന്നത്. മൃദുവായ ഒരു ഉപചർമം ശരീരത്തേയും അഗ്ര-പശ്ച ആന്ത്രങ്ങളേയും പൊതിഞ്ഞിരിക്കുന്നു. നാലു ജോടി അധര-പാർശ്വക പാദങ്ങൾ ഇവയ്ക്കുണ്ട്. പാദാഗ്രങ്ങളിൽ നഖങ്ങളും കാണപ്പെടുന്നു. ഒരു ജോടി ഉപചർമീയ മുഖ-ഗ്രന്ഥികളും ശൂകികകളും ഇവയുടെ മറ്റു പ്രത്യേകതകളാണ്. [[പചനവ്യൂഹം]] നാളീരൂപത്തിലുള്ളതാണെങ്കിലും ചില ഭാഗങ്ങൾ വീർത്ത് സഞ്ചീരൂപം കൈവരിക്കാറുണ്ട്. ഗ്രസിക ഗ്രസനി എന്നിവ പേശീനിർമിതവുമാണ്.
"https://ml.wikipedia.org/wiki/ടാർഡിഗ്രാഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്