"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
വളർച്ച പൂർത്തിയാക്കിക്കഴിഞ്ഞ ദശലക്ഷക്കണക്കിനു ബി-ലസികാണുക്കൾ [[പ്ലീഹ]], ലസികാപർവ്വങ്ങൾ എന്നിവയിലേക്ക് കുടിയേറുകയും രോഗപ്രതിരോധക്ഷമതയുടെ കാവലാളായി മാറുന്നു. ഒരു [[രോഗാണു]] ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ [[ബൃഹദ്ഭക്ഷകകോശം|ബൃഹദ്ഭക്ഷകകോശങ്ങളോ]] അതുപോലുള്ള [[ഭക്ഷകാണു|ഭക്ഷകാണുക്കളോ]] (phagocytes) ചേർന്ന് അതിനെ ആക്രമിക്കുകയും അതിനെ [[ഭക്ഷകാണുക്രിയ|ഭക്ഷകാണുക്രിയയിലൂടെ]] “വിഴുങ്ങി” ദഹിപ്പിക്കുകയും ചെയ്യുന്നു. കോശദഹനത്തിനു ശേഷം പ്രസ്തുത രോഗാണുകോശത്തിന്റെ ചില [[മാംസ്യം|മാംസ്യങ്ങളെ]] സംസ്കരിച്ച് ഒരു ബി-ലസികാ കോശത്തിനു സമർപ്പിക്കുന്നു. സംസ്കരിക്കപ്പെട്ട ഈ ദഹനവസ്തുവാണ് [[പ്രതിജനകം|പ്രതിജനകമായി]] ഇവിടെ പ്രവർത്തിക്കുക. ഈ പ്രതിജനകത്തിന്റെ തന്മാത്രാഘടനയെ ബി-കോശപ്രതലത്തിലെ [[പ്രതിദ്രവ്യം|പ്രതിദ്രവ്യ]] മാംസ്യം തിരിച്ചറിഞ്ഞ് ബന്ധിക്കുന്നു. പ്രതിദ്രവ്യത്തെ ഒരു ചെപ്പായും പ്രതിജനകത്തെ അതിനകത്തേയ്ക്ക് കൃത്യമായി നിറയ്ക്കാവുന്ന ഒരു പന്തായും സങ്കല്പിച്ചാൽ ചെപ്പിനകത്ത് പന്ത് ഇടുന്നതുപോലൊരു പ്രക്രിയയാണ് ഈ പ്രതിജനക-പ്രതിദ്രവ്യ ബന്ധനമെന്ന് പറയാം. ഭക്ഷകാണുക്കൾ പ്രതിജനകത്തെ ബി-കോശങ്ങൾക്കും [[ടി-ലസികാണു|ടി-കോശങ്ങൾക്കും]] സമർപ്പിക്കാറുണ്ട്. രണ്ടാമത്തെ പ്രക്രിയയിലൂടെ [[സഹായി ടി-കോശം |സഹായി ടി-കോശങ്ങൾ]] അധികമായി ഉണ്ടാകുകയും അവ ബി-കോശങ്ങളുടെ ഉത്തേജനത്തിനു സഹായിക്കുകയും ചെയ്യുന്നു.
 
==== കോശസ്തര പ്രതിദ്രവ്യ സ്വീകരിണികൾ ====
 
സാധാരണയായി പ്രതിദ്രവ്യങ്ങളെന്ന് വിളിക്കപെടുന്ന ഇമ്മ്യൂണോഗ്ലോബുലിനുകൾ പ്ലാസ്മാണുകളാൽ വിസർജ്ജിക്കപ്പെടുന്നവയാണ്. ഇവ കൂടാതെ ചില പ്രതിദ്രവ്യതന്മാത്രകൾ ബി-ലസികാണുക്കളുടെ കോശസ്തരത്തിലും കാണാം. ഈ സ്തരോപരിതലപ്രതിദ്രവ്യ ഇമ്മ്യൂണോഗ്ലോബുലിൻ (surface membrane Immunoglobulins; smIg) തന്മാത്രകൾ വിവിധതരം പ്രതിജനകങ്ങളെ തിരിച്ചറിയാൻ പാകത്തിലുള്ളവയാണ്. അന്യവസ്തുവായി തിരിച്ചറിയപ്പെടുന്ന പ്രതിജനകങ്ങളുമായി ബന്ധപ്പെടുന്ന ബി കോശങ്ങളുടെ ഈ സ്തരോപരിതല പ്രതിദ്രവ്യങ്ങൾ ബി-കോശ സ്വീകരിണികളായി (Bcell receptors) വർത്തിക്കുന്നു. ബി-കോശ പരിപക്വനത്തിന്റെ (maturation) ആദ്യഘട്ടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ-എം ആണ് കോശസ്തരത്തിൽ അഭിവ്യക്തമാകുന്നതെങ്കിൽ പിന്നീടുള്ള ഘട്ടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ-ഡിയും സഹാഭിവ്യക്തമാകുന്നു (coexpression). കോശപ്രതലത്തിലെ ഈ പ്രതിദ്രവ്യങ്ങൾ പുറമേ നിന്നുള്ള പ്രതിജനകവുമായി ബന്ധനം സ്ഥാപിക്കുന്നതോടെ ബി-കോശം പരിപക്വനം പൂർത്തിയാക്കുന്നു. പ്രതിരോധ പ്രക്രിയകളിലേർപ്പെടവെ സഹായി ടി കോശം നൽകുന്ന രാസോത്തേജനം ബി-കോശങ്ങളെ ബി-സ്മൃതികോശങ്ങളായോ പ്ലാസ്മാ കോശങ്ങളായോ ഒക്കെ അവകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു.
 
==== ബി-കോശ ക്ലോണുകൾ ====
പ്രതിജനക-പ്രതിദ്രവ്യ ബന്ധനം നടക്കുന്നതോടെ ആ പ്രതിദ്രവ്യത്തെ വഹിക്കുന്ന ബി-കോശത്തിനുള്ളിൽ പലതരം രാസ സിഗ്നലുകൾ ഉല്പാദിപ്പിക്കപ്പെടുകയും കോശം വൃദ്ധിപ്രാപിച്ച് [[കോരക ലസികാണു|കോരക ലസികാണുക്കളാകുന്നു]] (lymphoblast). ഇവയിൽ ചിലത് [[കോരക പ്ലാസ്മാണു|കോരക പ്ലാസ്മാണുക്കളായും]] (plasmablast) രൂപാന്തരപ്പെടുന്നു. കോരകപ്ലാസ്മാണുക്കൾ അതിവേഗം പെറ്റുപെരുകുകയും പരിപക്വമാകുകയും ചെയ്താണ് പ്ലാസ്മാ കോശങ്ങളായി പരിണമിക്കുന്നത്. പരിപക്വമായ പ്ലാസ്മാ കോശങ്ങൾ തുടർന്ന് പ്രതിദ്രവ്യങ്ങളെ വൻതോതിൽ ഉല്പാദിപ്പിച്ച് ഉത്സർജ്ജിക്കുന്നു. ഈ പ്രതിദ്രവ്യങ്ങൾ ലസിക വഴി രക്തചംക്രമണവ്യൂഹത്തിലേക്ക് സംവഹിക്കപ്പെടുന്നു.പ്രതിരോധപ്രക്രിയയുടെ രൂക്ഷതയനുസരിച്ച് ഇത് ദിവസങ്ങളോ ആഴ്ചകളോ വരെ നീളുകയും ഒടുവിൽ പ്ലാസ്മാ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു.
 
ഒരേ ജനിതകഘടനയുള്ള ബി-കോശങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന കോശങ്ങളെ [[ക്ലോണിംഗ്|ക്ലോണുകൾ]] എന്ന് വിളിക്കാം. ബി-കോശ ക്ലോണുകളിൽ ചിലത് കോരക ലസികാണുക്കളായി രൂപാന്തരപ്പെടുമ്പോൾ ഒരു ചെറിയ കൂട്ടം കോശങ്ങൾ തങ്ങളുടെ ജനയിതാവായ കോശത്തിന്റെ അതേ ഘടന നിലനിർത്തിക്കൊണ്ട് ഒരു പ്രത്യേക ബി-സംവർഗ്ഗമായി പെരുകുന്നു. ശരീരം മുഴുവൻ “റോന്തു ചുറ്റി” ലസികാപർവ്വങ്ങളിലും പ്ലീഹ, [[കുടൽ]] തുടങ്ങിയവയിലെ മറ്റ് [[ലസികാഭകല|ലസികാഭകലകളിലുമൊക്കെയായി]] താവളമുറപ്പിക്കുന്ന ഇവ രണ്ടാമതൊരു തവണ കൂടി അതേ പ്രതിജനകം മൂലം ഒരു ഉത്തേജനമുണ്ടാകുന്നതു വരെ നിലീനാവസ്ഥയിലായിരിക്കും (dormant). ആദ്യ ആക്രമണത്തിൽ തിരിച്ചറിഞ്ഞ് ബന്ധിച്ച പ്രതിജനകത്തിന്റെ തന്മാത്രാഘടനയെ “ഓർമ്മിച്ചു വയ്ക്കാൻ” ഇവയെ സഹായിക്കുന്നത് [[കായിക അത്യുല്പരിവർത്തനം|കയിക അത്യുല്പരിവർത്തനത്തിലൂടെ]] സൃഷ്ടിച്ച് കോശസ്തരപ്രതലത്തിൽ വിസ്ഥാപിച്ച ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രകളാണ്. ഇങ്ങനെ ആ പ്രതിജനകത്തിനെതിരേയുള്ള രണ്ടാം പ്രതികരണം വളരെ വേഗത്തിലാക്കാൻ ഈ “പ്രതിരോധ ഓർമ്മ” സഹായിക്കുന്നു. ഈ ഓർമ്മ നിലനിർത്താൻ സഹായിക്കുന്ന ബി-കോശ ക്ലോണുകളെ [[ബി-സ്മൃതിലസികാണു|ബി-സ്മൃതികോശങ്ങളെന്ന്]] വിളിക്കുന്നു.
[[കായിക അത്യുല്പരിവർത്തനം]] (somatic hypermutation) എന്ന പ്രക്രിയ വഴി ബി-കോശങ്ങളിൽ ഉല്പാദിപ്പിച്ച് കോശസ്തരത്തിൽ വഹിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനുകളുടെ മാംസ്യതന്മാത്രാഘടനയെ മാറ്റിമറിക്കാനാവും. ഇമ്മ്യൂണോഗ്ലോബുലിനുകളുടെ മാംസ്യഘടനയിലെ [[ഘനശൃംഖല|ഘനശൃംഖലയെയും]] (heavy chain) [[ലഘുശൃംഖല|ലഘുശൃംഖലയെയും]] (light chain) സൃഷ്ടിക്കാൻ സഹായിക്കുന്ന ജീനുകളിൽ ചെറിയ ഉല്പരിവർത്തനങ്ങൾ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ബി-കോശത്തിന്റെ കോശകേന്ദ്രത്തിൽ തന്നെ നടക്കുന്ന ഈ തത്സമയ ജനിതകമാറ്റങ്ങളിലൂടെ കോശങ്ങളിലെ സ്തരോപരിതല പ്രതിദ്രവ്യങ്ങളുടെ ഘടനയെ സൂക്ഷ്മമായി നിയന്ത്രിക്കാനും പലതരത്തിലുള്ള പ്രതിജനകങ്ങളെ തേടിപ്പിടിക്കുന്നതിൽ അവയെ നിപുണരാക്കാനും സാധിക്കുന്നു. ഇങ്ങനെ പ്രതിജനകത്തിന്റെ ഘടനയെ തിരിച്ചറിഞ്ഞ് അതിനെ ബന്ധിക്കാൻ പറ്റിയ പ്രതിദ്രവ്യങ്ങളെയുണ്ടാക്കുന്ന പ്രക്രിയയ്ക്ക് [[പ്രതിദ്രവ്യ ബന്ധുത്വപരിപക്വനം]] (affinity maturation of antibody) എന്ന് പറയും.
 
==== കായിക അത്യുല്പരിവർത്തനവും പ്രതിദ്രവ്യ വൈവിധ്യവും ====
ഒരേ ജനിതകഘടനയുള്ള ബി-കോശങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന കോശങ്ങളെ [[ക്ലോണിംഗ്|ക്ലോണുകൾ]] എന്ന് വിളിക്കാം. ബി-കോശ ക്ലോണുകളിൽ ചിലത് കോരക ലസികാണുക്കളായി രൂപാന്തരപ്പെടുമ്പോൾ ഒരു ചെറിയ കൂട്ടം കോശങ്ങൾ തങ്ങളുടെ ജനയിതാവായ കോശത്തിന്റെ അതേ ഘടന നിലനിർത്തിക്കൊണ്ട് ഒരു പ്രത്യേക ബി-സംവർഗ്ഗമായി പെരുകുന്നു. ശരീരം മുഴുവൻ “റോന്തു ചുറ്റി” ലസികാപർവ്വങ്ങളിലും പ്ലീഹ, [[കുടൽ]] തുടങ്ങിയവയിലെ മറ്റ് [[ലസികാഭകല|ലസികാഭകലകളിലുമൊക്കെയായി]] താവളമുറപ്പിക്കുന്ന ഇവ രണ്ടാമതൊരു തവണ കൂടി അതേ പ്രതിജനകം മൂലം ഒരു ഉത്തേജനമുണ്ടാകുന്നതു വരെ നിലീനാവസ്ഥയിലായിരിക്കും (dormant). ആദ്യ ആക്രമണത്തിൽ തിരിച്ചറിഞ്ഞ് ബന്ധിച്ച പ്രതിജനകത്തിന്റെ തന്മാത്രാഘടനയെ “ഓർമ്മിച്ചു വയ്ക്കാൻ” ഇവയെ സഹായിക്കുന്നത് കായിക അത്യുല്പരിവർത്തനത്തിലൂടെ സൃഷ്ടിച്ച് കോശസ്തരപ്രതലത്തിൽ വിസ്ഥാപിച്ച ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രകളാണ്. ഇങ്ങനെ ആ പ്രതിജനകത്തിനെതിരേയുള്ള രണ്ടാം പ്രതികരണം വളരെ വേഗത്തിലാക്കാൻ ഈ “പ്രതിരോധ ഓർമ്മ” സഹായിക്കുന്നു. ഈ ഓർമ്മ നിലനിർത്താൻ സഹായിക്കുന്ന ബി-കോശ ക്ലോണുകളെ [[ബി-സ്മൃതിലസികാണു|ബി-സ്മൃതികോശങ്ങളെന്ന്]] വിളിക്കുന്നു.
 
[[കായിക അത്യുല്പരിവർത്തനം]] (somatic hypermutation) എന്ന പ്രക്രിയ വഴി ബി-കോശങ്ങളിൽ ഉല്പാദിപ്പിച്ച് കോശസ്തരത്തിൽ വഹിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനുകളുടെ മാംസ്യതന്മാത്രാഘടനയെ മാറ്റിമറിക്കാനാവും. ഇമ്മ്യൂണോഗ്ലോബുലിനുകളുടെ മാംസ്യഘടനയിലെ [[ഘനശൃംഖല|ഘനശൃംഖലയെയും]] (heavy chain) [[ലഘുശൃംഖല|ലഘുശൃംഖലയെയും]] (light chain) സൃഷ്ടിക്കാൻ സഹായിക്കുന്ന ജീനുകളിൽ ചെറിയ ഉല്പരിവർത്തനങ്ങൾ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ബി-കോശത്തിന്റെ കോശകേന്ദ്രത്തിൽ തന്നെ നടക്കുന്ന ഈ തത്സമയ ജനിതകമാറ്റങ്ങളിലൂടെ കോശങ്ങളിലെ സ്തരോപരിതല പ്രതിദ്രവ്യങ്ങളുടെ ഘടനയെ സൂക്ഷ്മമായി നിയന്ത്രിക്കാനും പലതരത്തിലുള്ള പ്രതിജനകങ്ങളെ തേടിപ്പിടിക്കുന്നതിൽ അവയെ നിപുണരാക്കാനും സാധിക്കുന്നു. ഇങ്ങനെ പ്രതിജനകത്തിന്റെ ഘടനയെ തിരിച്ചറിഞ്ഞ് അതിനെ ബന്ധിക്കാൻ പറ്റിയ പ്രതിദ്രവ്യങ്ങളെയുണ്ടാക്കുന്ന പ്രക്രിയയ്ക്ക് [[പ്രതിദ്രവ്യ ബന്ധുത്വപരിപക്വനം]] (affinity maturation of antibody) എന്ന് പറയും.
 
== ബി-കോശവളർച്ചയും പരിപക്വനവും ==
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്