"വീരശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Basava statue crop.jpgpng|right|thumb|ബാംഗ്ലൂരിലുള്ള ബസവേശ്വരന്റെ പ്രതിമ]]
[[ശൈവമതം|ശൈവ മതത്തിന്റെ]] ഒരു രൂപമാണ് '''വീരശൈവമതം'''. ചില പണ്ഡിതന്മാർ വീരശൈവ മതത്തെ ഒരു സ്വതന്ത്ര മതമായി കരുതുമ്പോൾ പൊതുവേ [[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] ഒരു വിഭാഗമായി തന്നെയാണ് ഈ മതത്തെ പരിഗണിക്കുന്നത് .
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ബസവേശ്വരൻ|ബസവേശ്വരനാണ്]] ഈ മതത്തിന്റെ പ്രചാന ആചാര്യൻ. താത്വികമായി വീരശൈവ മതത്തിന് ശൈവ മതത്തിൽ നിന്നും ഗണ്യമായ വ്യത്യാസങ്ങളില്ല.വീരശൈവർ ഒരു ചെറിയ ശിവലിംഗത്തെ പേടകത്തിലാക്കി കഴുത്തിലണിയുന്നു.ഇതിനാൽ ഈ മതസ്ഥരെ '''ലിംഗായത്തുകൾ''' (കന്നഡ: ಲಿಂಗಾಯತರು) അഥവാ 'ലിംഗവാഹകർ' എന്നു കൂടി അറിയപ്പെടുന്നു. <ref name=brit>[http://www.britannica.com/EBchecked/topic/342355/Lingayat എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്കാ - ഓൺലൈൻ പതിപ്പ്]</ref> ജപവും പൂജയും നടത്തുന്നത് ഈ ശിവലിംഗത്തെ ഇടതു കൈവെള്ളയിൽ പിടിച്ചു കൊണ്ടാണ്. പരബ്രഹ്മ തത്വം തന്നെയാണ് ശിവലിംഗാരനയുടെ പൊരുൾ. വീരശൈവം ഇതിനെ 'പരാശിവബ്രഹ്മം' എന്നു വിളിക്കുന്നു. പരാശിവത്തിന്റെ സകാര നിരാകാര ഭാവങ്ങളുടെ സങ്കലിത രൂപമായണ് ഇവർ ശിവലിംഗത്തെ കാണുന്നത്. ശിവലിംഗം ശരീരത്തിൽ ധരിക്കുക എന്നത് വീരശൈവമതത്തിലെ ഒരു പ്രധാന ആചാരമാണ്. 'ധാരണാദീക്ഷ' അഥവാ 'ഇഷ്ടലിംഗധാരണം' എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.<br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/778152" എന്ന താളിൽനിന്ന് ശേഖരിച്ചത്