"ടൈലോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
[[ഏഷ്യ|ഏഷ്യയിലെയും]] [[ആഫ്രിക്ക|വടക്കേ ആഫ്രിക്കയിലെയും]] [[മരുഭൂമി|മരുഭൂമികളിലും]] വരണ്ട പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളുള്ളത്; [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഉയരംകൂടിയ പ്രദേശങ്ങളിൽ ലാമയും. [[ആസ്ത്രേലിയ|ആസ്ത്രേലിയയിലും]] [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലും]] ഒട്ടകങ്ങൾ കാണപ്പെടുന്നില്ല.
 
ഏതാണ്ട് 46.2 മില്ല്യൺ വർഷങ്ങൾക്ക് മുൻപ് എയോസീൻ കാലഘട്ടത്തിലാണ് ഇവ അദ്യമായി പ്രത്യക്ഷപ്പെട്ടത്.<ref>[http://paleodb.org/cgi-bin/bridge.pl?action=checkTaxonInfo&taxon_no=42548&is_real_user=1 PaleoBiology Database: ''Priscocamelus'', basic info]</ref> [[പ്ലീസ്റ്റോസീൻ കാലഘട്ടം]] വരെ വടക്കേ അമേരിക്കയിൽ മാത്രമേ ഈ ഉപഗോത്രത്തിലെ അംഗങ്ങളുണ്ടായിരുന്നുള്ളു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവിടെനിന്ന് ഏതാണ്ട് പതിനായിരം വർഷങ്ങൾക്കുമുമ്പു മാത്രമാണ് ഇവ അപ്രത്യക്ഷമായതെന്നു കരുതുന്നു.
 
ഓഷധികളും പച്ചപ്പുല്ലും ധാരാളമായി ഭക്ഷിക്കുന്ന ഇവയുടെ ആമാശയം വിവിധ അറകളുള്ളതും അയവിറക്കുന്നതിന് അനുയോജ്യമായതുമാണ്. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെ വേഗം ദഹിക്കാൻ അയവിറക്കൽ സഹായിക്കുന്നു. ഇവയുടെ പല്ലുകളിൽ ദന്തമുനകൾക്കു പകരം വരമ്പുകളും ഉയർന്ന ശിഖരങ്ങളും അഥവാ മകുടങ്ങളും ഉണ്ടായിരിക്കും. ഈ ഉപഗോത്രത്തിലെ അംഗങ്ങളുടെ കാലുകൾ നീളമേറിയവയാണ്. ആദ്യകാല സസ്തനികളുടെ കാലുകളിൽ അഞ്ചു വിരലുകളുണ്ടായിരുന്നു. ഇതിൽനിന്നും വ്യത്യസ്തമായി ടൈലോപോഡുകളുടെ കാലുകളിൽ രണ്ടു വിരലുകൾ മാത്രമേ കാണപ്പെടുന്നുള്ളു. ഈ വിരലുകൾ കർമനിർവഹണത്തിനനുയോജ്യമാംവിധം രൂപാന്തരപ്പെട്ടവയായിരിക്കണം.
==അവലംബം==
 
{{reflist}}
 
[[en:Tylopoda]]
"https://ml.wikipedia.org/wiki/ടൈലോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്