"ആർ. പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വം വഹിച്ചിരുന്ന ആർ. പ്രകാശം കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്‌. ''കേരള ട്രേഡ് യൂണിയൻ ചരിത്രം'' എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ സ്ഥാപക പ്രസിഡന്റും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് ദിനപത്രമായ [[ജനയുഗം|ജനയുഗത്തിന്റെ]] സഹപത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
 
===പിളർപ്പിനുശേഷം===
====സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ====
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് അറുപതുകളിൽ ഉണ്ടായ പിളർപ്പിൽ നിരാശനായി അദ്ദേഹം പ്രസ്ഥാനത്തോട് നിശ്ശബ്ദമായി വിടപറഞ്ഞു. അതിനുശേഷം അദ്ദേഹം കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസ്സിയേഷന്റെ നേതൃത്വം ഏറ്റെടുത്തു. കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ വിശ്വകാവ്യകേന്ദ്രം, ആശാൻ മ്യൂസിയം, ഭാരതീയ കവിതകളുടെ കൾച്ചറൽ സിന്തസ്സിസ് സ്കീം, ആശാൻ ടൗൺഷിപ്പ് എന്നീ സംരഭങ്ങൾ സ്ഥാപിച്ചു.ലോകപ്രശസ്തമായ [[ആശാൻ വേൾഡ് പ്രൈസ്]] ഏർപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഒരു ഭാരതീയ കവിയുടെ പേരിൽ സ്ഥാപിക്കപ്പെടുന്ന പ്രഥമ സാർവ്വദേശിക പുരസ്കാരമാണ്‌ ആശാൻ വേൾഡ് പ്രൈസ്.
 
അതിനുശേഷം അദ്ദേഹം ശ്രീനാരായണ പ്രസ്ഥാനങ്ങളുമായ് ബന്ധപ്പെട്ട് പ്രവർത്തിച്ചു. നിരവധി വർഷങ്ങൾ അദ്ദേഹം ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളുടെ കൺവീനറായി സേവനം അനുഷ്ഠിച്ചു. ശിവഗിരി തീർത്ഥാടന കനകജൂബിലി ആഘോഷക്കമ്മിറ്റിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ശിവഗിരി ശ്രീനാരായണ സീനിയർ സെക്കന്ററി സ്കൂളിന്റെ സെക്രട്ടറിയായും അദ്ദേഹം ദീർഖകാലം സേവനം അനുഷ്ഠിച്ചു.
 
===രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്===
"https://ml.wikipedia.org/wiki/ആർ._പ്രകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്