"ആർ. പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
====രാഷ്ട്രീയം,പൊതുപ്രവർത്തനം====
മദ്രാസ് കൃസ്ത്യൻ കോളെജിൽ നിന്നും ഇക്കണോമിക്സിൽ എം.ഏ ബിരുദം നേടിയ ശേഷം തിരുവിതാംകൂറിൽ തിരിച്ചെത്തിയ ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. തിരുവിതാംകൂറിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായി അറിയപ്പെട്ടിരുന്ന അദ്ദേഹം ചിറയിൻകീഴ് താലൂക്കിനെ ഒരു കമ്യൂണിസ്റ്റ് കോട്ടയാക്കിമാറ്റി. സ്വാതന്ത്ര്യസമരവുമായും,കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും തൊഴിലാളി സമരങ്ങൾ സംഘടിപ്പിച്ചതുമൂലവും പലതവണ ജയിൽ വാസം അനുഭവിക്കുകയും ജയിലിൽ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാകുകയും ചെയ്തു.
 
1953ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായി ആറ്റിങ്ങൽ നഗരസഭയിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1954ൽ തിരു-കൊച്ചി നിയമസഭയിലേക്കും 1957ൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതി പ്രഗത്ഭനായ പാർലമെന്റേറിയൻ എന്ന് പേരെടുത്ത അദ്ദേഹം നിരവധി ഔദ്യോഗികസ്ഥാനങ്ങൾ വഹിച്ചു. 1960ൽ അദ്ദേഹം വീണ്ടും ആറ്റിങ്ങൽ നിയമസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ആറ്റിങ്ങൽ ജൂനിയർ ടെക്നിക്കൽ സ്കൂൾ, സർക്കാർ ആശുപത്രി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്,ഠൗൺഹാൾ, സ്റ്റേഡിയം, കൊല്ലമ്പുഴ പാലം എന്നിവ അദ്ദേഹത്തിന്റെ സേവനഫലങ്ങളായി രൂപം കൊണ്ടവയാണ്‌.
വരി 24:
 
{{Bio-stub}}
[[Category:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
"https://ml.wikipedia.org/wiki/ആർ._പ്രകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്