"ആർ. പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം തുടങ്ങുന്നു...
 
ലേഖനം തുടങ്ങുന്നു...
വരി 1:
===തുടക്കം===
ഈഴവ സമുദായത്തിൽ നിന്നും തിരുവിതാംകൂർ സർവ്വീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസറും, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറിയും നിരവധി പുസ്തകങ്ങളുടെ കർത്താവും ആയിരുന്ന പി.എം.രാമന്റെ മകനാണ്‌ ആർ.പ്രകാശം.പുന്നപ്ര-വയലാർ സമരത്തെ വസ്തുനിഷ്ഠമായി നേരിട്ട് പഠിക്കുവാൻ മദ്രാസിൽ നിന്നുവന്ന വിപ്ലവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രതിനിധി സംഘത്തെ നയിച്ചിരുന്നത് ആർ.പ്രകാശമായിരുന്നു. ആ സംഘം തിരുവിതാംകൂറിലേക്ക് കടക്കുന്നതിന്‌ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യർ നിരോധനം ഏർപ്പെടുത്തി. സംഘതലവനായിരുന്ന ആർ.പ്രകാശത്തിന്റെ പേര്‌ വാർത്തകളിൽ അന്ന് നിറഞ്ഞുനിന്നു.
 
===രാഷ്ട്രീയം,പൊതുപ്രവർത്തനം===
മദ്രാസ് കൃസ്ത്യൻ കോളെജിൽ നിന്നും ഇക്കണോമിക്സിൽ എം.ഏ ബിരുദം നേടിയ ശേഷം തിരുവിതാംകൂറിൽ തിരിച്ചെത്തിയ ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. തിരുവിതാംകൂറിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായി അറിയപ്പെട്ടിരുന്ന അദ്ദേഹം ചിറയിൻകീഴ് താലൂക്കിനെ ഒരു കമ്യൂണിസ്റ്റ് കോട്ടയാക്കിമാറ്റി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും തൊഴിലാളി സമരങ്ങൾ സംഘടിപ്പിച്ചതുമൂലവും പലതവണ ജയിൽ വാസം അനുഭവിക്കുകയും ജയിലിൽ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാകുകയും ചെയ്തു.
 
1953ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായി ആറ്റിങ്ങൽ നഗരസഭയിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1954ൽ തിരു-കൊച്ചി നിയമസഭയിലേക്കും 1957ൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതി പ്രഗത്ഭനായ പാർലമെന്റേറിയൻ എന്ന് പേരെടുത്ത അദ്ദേഹം നിരവധി ഔദ്യോഗികസ്ഥാനങ്ങൾ വഹിച്ചു. 1960ൽ അദ്ദേഹം വീണ്ടും ആറ്റിങ്ങൽ നിയമസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ആറ്റിങ്ങൽ ജൂനിയർ ടെക്നിക്കൽ സ്കൂൾ, സർക്കാർ ആശുപത്രി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്,ഠൗൺഹാൾ, സ്റ്റേഡിയം, കൊല്ലമ്പുഴ പാലം എന്നിവ അദ്ദേഹത്തിന്റെ സേവനഫലങ്ങളായി രൂപം കൊണ്ടവയാണ്‌.
 
ശബരിമല തീവയ്പ്പിനെക്കുറിച്ചുള്ള കേശവമേനോൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത് ആർ പ്രകാശത്തിന്റെ ഒരു ചോദ്യത്തിന്‌ ഉത്തരമായിട്ടായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ്, മുനിസിപ്പൽ നിയമ ഏകീകരണ കമ്മിറ്റി എന്നിവയിൽ അദ്ദേഹം അംഗമായിരുന്നു.ആർ പ്രകാശത്തിന്റെ നയതന്ത്രപരമായ സമ്മർദ്ദത്തിലാണ്‌ കേരളത്തിലെ നഗരസഭകൾക്ക് ഒരു ഏകീകൃതപ്രവർത്തനത്തിന്റെ ശൈലി ഉണ്ടായത്. മുനിസിപ്പൽ ആക്റ്റ്, മുനിസിപ്പൽ മാസ്റ്റർ പ്ലാൻ തുടങ്ങിയ അടിസ്ഥാനപരമായ സംരഭങ്ങൾക്ക് കാരണമായ സർക്കാർ കമ്മീഷനിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു അദ്ദേഹം.
 
 
നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വം വഹിച്ചിരുന്ന ആർ പ്രകാശം കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്‌. കേരള ട്രേഡ് യൂണിയൻ ചരിത്രം എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ സ്ഥാപക പ്രസിഡന്റും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് ദിനപത്രമായ ജനയുഗത്തിന്റെ സഹപത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് അറുപതുകളിൽ ഉണ്ടായ പിളർപ്പിൽ നിരാശനായി അദ്ദേഹം പ്രസ്ഥാനത്തോട് നിശ്ശബ്ദമായി വിടപറഞ്ഞു.
===ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ===
നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വം വഹിച്ചിരുന്ന ആർ പ്രകാശം കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്‌. കേരള ട്രേഡ് യൂണിയൻ ചരിത്രം എന്നൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ സ്ഥാപക പ്രസിഡന്റും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് ദിനപത്രമായ ജനയുഗത്തിന്റെ സഹപത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് അറുപതുകളിൽ ഉണ്ടായ പിളർപ്പിൽ നിരാശനായി അദ്ദേഹം പ്രസ്ഥാനത്തോട് നിശ്ശബ്ദമായി വിടപറഞ്ഞു.
 
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് അറുപതുകളിൽ ഉണ്ടായ പിളർപ്പിൽ നിരാശനായി അദ്ദേഹം പ്രസ്ഥാനത്തോട് നിശ്ശബ്ദമായി വിടപറഞ്ഞു.
അതിനുശേഷം അദ്ദേഹം കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസ്സിയേഷന്റെ നേതൃത്വം ഏറ്റെടുത്തു. ലോകപ്രശസ്തമായ ആശാൻ വേൾഡ് പ്രൈസ് ഏർപ്പെടുത്തിയത് അദ്ദേഹമായിരുന്നു.
"https://ml.wikipedia.org/wiki/ആർ._പ്രകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്