"ഫലകത്തിന്റെ സംവാദം:ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
== ക്രിസ്ത്യാനിത്വം ==
 
ക്രൈസ്തവം എന്നു പോരേ? --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 16:48, 19 ഓഗസ്റ്റ് 2010 (UTC)
:ക്രിസ്ത്യാനിത്വം എന്നതായിരിക്കും ഉചിതം,English വിക്കിതന്നെ നോക്കു അവിടെ Christianity എന്നാണ് കാണപെടുന്നത്.--[[ഉപയോക്താവ്:Jehonathan|ജെഹോ]] 04:19, 20 ഓഗസ്റ്റ് 2010 (UTC)
::Christianity എന്നതിന്റെ മലയാളമായി ക്രിസ്തുമതം എന്നല്ലേ ഉപയോഗിക്കാറ്? --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 08:37, 20 ഓഗസ്റ്റ് 2010 (UTC)
::ക്രിസ്തുമതം എന്നത് ഒരു നിലവാരമുളള പ്രയോഗമായി കരുതുന്നില്ല.വിക്കിയിലെ ചില ഉദാഹരണം നോക്കു ഇസ്ലാമിനെ ഇസ്ലാം മതം എന്ന് നൽകിയിട്ടില്ല.കൂടാതെ ക്രിസ്ത്യാനിത്വം ഒരു ജീവിതരീതിയാണെന്ന് വാദിക്കുന്നവരുമൗണ്ട്. കൂടാതെ ക്രിസ്ത്യാനിത്വത്തിനകത്തുതന്നെ വിഭാഗങ്ങൾ ഉള്ളതിനാൽ ക്രിസ്തുമതം എന്ന് ഒരു ഒറ്റ മതത്തെ അർത്ഥമാക്കുന്നതിലുപരി പൊതുവായി സ്വീകരിക്കാവുന്ന ക്രിസ്ത്യാനിത്വം എന്നതാണ് നല്ല പ്രയോഗമെന്ന് കരുതുന്നു.ഇംഗ്ലിഷിൽ christian religion എന്ന് നൽകിയിട്ടില്ലെന്നതും ശ്രദ്ധിക്കുക--[[ഉപയോക്താവ്:Jehonathan|ജെഹോ]] 08:58, 20 ഓഗസ്റ്റ് 2010 (UTC)
:"Christianity is a monotheistic religion based on the life and teachings of Jesus". എന്നാണല്ലോ ഇംഗ്ലീഷ് വിക്കിപീഡിയയിൽ. ജീവിതരീതിയും വിശ്വാസസംഹിതകളുമല്ലാതെ മറ്റെന്താണ്‌ മതം? മതം എന്ന വാക്കിന്‌ അടിസ്ഥാനമായി അഭിപ്രായം, വിശ്വാസം, വചനം എന്നൊക്കെയാണ്‌ അർത്ഥം. ക്രിസ്തുവിന്റെ മതം (teachings of Jesus) ക്രിസ്തുമതം ആകുന്നതിലെന്താ? വൈവിധ്യവും വിഭാഗങ്ങളും എല്ലാ മതത്തിലുമില്ലേ? താങ്കൾ പറയുന്ന കാര്യം എല്ലാ മതങ്ങൾക്കും ബാധകമായ കാര്യവുമാണ്‌. Buddhism, Islamism, Hinduism എന്നൊക്കെ പ്രയോഗിക്കുന്നത് ഇംഗ്ലീഷിന്റെ രീതി മാത്രമാണ്‌. Christian+ity യിലെ christian എന്ന പദത്തിന്‌ ക്രിസ്തുവിനെ സംബന്ധിച്ചത് എന്നാണ്‌, ക്രിസ്ത്യാനി എന്നല്ല അർത്ഥം എന്ന് ഞാൻ കരുതുന്നു. 'ക്രിസ്ത്യാനിത്വം' എന്ന താങ്കളുടെ നാണയത്തിന്‌ [[:en:Hindutva|ഹിന്ദുത്വം]] പോലെ ഒരു വർഗ്ഗീയച്ചുവയും അനുഭവപ്പെടാം.
:സമാനമായ രീതി വേണമെങ്കിൽ ഹൈന്ദവത, ഇസ്ലാമികത, ക്രിസ്തീയത/ക്രൈസ്തവത എന്നൊക്കെ ഉപയോഗിക്കണം. മതം എന്നുപയോഗിക്കുന്നതുപോലെ അത്ര നിർദ്ദോഷമായി ഈ പദങ്ങൾ അനുഭവപ്പെടുന്നില്ല, പക്ഷേ.--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍]] 10:16, 20 ഓഗസ്റ്റ് 2010 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്രിസ്തുമതം" താളിലേക്ക് മടങ്ങുക.