"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
== പ്രവർത്തനം ==
ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി (homoeostasis) നില നിർത്തൽ, അമ്‌ള-ക്ഷാര ക്രമീകരണം, ലവണ ഗാഡതാ നിയന്ത്രണം (electrolyte concentration), അതികോശ ദ്രാവക (extra cellular fluid) വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വുക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്‌. ഇത്തരം സന്തുലന പ്രവർത്തനങൾ വ്രുക്കകൾ സ്വതന്ത്രമായോ, നാളീരഹിത വ്യവസ്ഥകൾ പോലുള്ള അവയവ വ്യവസ്ഥകളോട് സഹകരിച്ചോ സാധ്യമാക്കുന്നു. റെനിൻ, ആഞ്ജിയോടെൻസിൻ II, അൽഡോസ്റ്റീറോൺ, വാസോപ്രെസ്സിൻ (Anti Diuretic Hormone), atrial natriuretic peptide എന്നീ ഹോർമോണുകൾ വ്രുക്കകളെ ഈ പ്രവർത്തനങളിൽ സഹായിക്കുകയും ചെയ്യുന്നു.
=== ശരീരത്തിൽ നിന്നുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം ===
ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി കോശങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന പല തരത്തിലുള്ള പാഴ്വസ്തുക്കളുടെ നിർമാർജ്ജനം വൃക്കകളുടെ സുപ്രധാന ജോലിയാണ്‌. യൂറിയ, യൂറിക് അംളം എന്നിവ പോലുള്ള നൈട്രജൻ അടങ്ങിയ പാഴ്വസ്തുക്കൾ, മാംസ്യാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ,മർമ്മാംള (Nucleic Acid)ഉപാപചയ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന പാഴ്വസ്തുക്കൾ എന്നിവ ഇതിലുൾപ്പെടുന്നു.
 
=== അമ്‌ള-ക്ഷാര ക്രമീകരണം ===
ബൈകാർബണേറ്റ് (HCO3-) ലവണങ്ങളുടെ നിയന്ത്രണം വഴി വൃക്കകൾ ശരീരത്തിലെ അമ്‌ള-ക്ഷാര ക്രമീകരണം നിർ‌വഹിക്കുന്നു. ശ്വാസകോശങ്ങളും ഇതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്