"ഡിപ്‌റ്റെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജന്തുകുടുബങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 48:
 
==സാമ്പത്തിക പ്രാധാന്യം==
മാനവജീവിതത്തെ അനുകൂലമായും പ്രതികൂലമായും വളരെയേറെ സ്വാധീനിക്കുന്ന ഒരു ജന്തുവിഭാഗമാണ് ഡിപ്റ്റെറ. ഇക്കാരണത്താൽ അവയുടെ സാമ്പത്തിക പ്രാധാന്യവും ഗണനീയമാണ്. മനുഷ്യരെ എന്ന പോലെ [[വളർത്തുമൃഗം|വളർത്തുമൃഗങ്ങൾ]], [[കാർഷിക വിള|കാർഷിക വിളകൾ]] എന്നിവയെയും ശല്യം ചെയ്യുകവഴി ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണ് ചില ഡിപ്റ്റെറ ഇനങ്ങൾ വരുത്തിവെയ്ക്കുന്നത്. ഉപദ്രവകാരികളിൽ ഏറ്റവും മുഖ്യം കൊതുകാണ്. ഇവയിലെ [[അനോഫിലസ്]] ജീനസ്സിൽ മാത്രം എഴുപതോളം സ്പീഷീസ് ഉണ്ട്. കൊതുകുവഴി പരക്കുന്ന [[മലേറിയ|മലേറിയാ രോഗം]] ഇപ്പോഴും അനേകശതം ആളുകളുടെ മരണത്തിനിടയാക്കുന്നു. [[മഞ്ഞപ്പനി]] പരത്തുന്നത് [[ഈഡിസ് ഈജിപ്റ്റി]] എന്നയിനം കൊതുകുകളാണ്. നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള [[ഡെങ്കിപ്പനി]] [[ചിക്കൻ ഗുനിയ ]]പരത്തുന്നതും ഈഡിസ് ജനുസ്സിൽപെട്ട കൊതുകുകൾ ആണ് കൊതുകുതന്നെയാണ്.ചില [[ക്യൂലക്സ്]], [[അസേഡസ്]], [[മാൻസോണിയ]] തുടങ്ങിയജനുസ്സിൽപ്പെട്ട കൊതുകിനങ്ങളാണ് [[മന്ത്|മന്തുരോഗം]], [[ജാപ്പനീസ്‌ എന്സിഫലിടിസ്]],[വെസ്റ്റ് നൈൽ ഫീവർ]] എന്നിവ പരത്തുന്നത്.
 
രോഗം പരത്തുന്ന പലതരം ഈച്ചകളുമുണ്ട്. സ്പർശനം, സന്ദർശനം, ദംശനം എന്നിവയിലൂടെയാണ് ഈച്ചകൾ രോഗാണുക്കളെ മുഖ്യമായും പരത്തുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹം മാത്രമല്ല, അവർ കഴിക്കുന്ന ഭക്ഷണം, പാനീയം എന്നിവയും ഈച്ചകളുടെ ആക്രമണത്തിനു വിധേയമാണ്. ആഫ്രിക്കയിൽ മാരകമായ [[നിദ്രാരോഗം]] പരത്തുന്ന [[സെസെ ഈച്ച|സെസെ ഈച്ചകൾ]] ഇവയിൽ ഏറ്റവും പ്രധാനമാണ്. സസ്യങ്ങളിലും വിവിധയിനം ഈച്ചകൾ വിനാശം വരുത്തുന്നുണ്ട്. [[ടെഫ്രിട്ടിഡെ]] കുടുംബത്തിൽപ്പെട്ട [[പഴഈച്ച]] ലാർവകൾ പലതരം പഴങ്ങളെ മാത്രമല്ല, സസ്യഭാഗങ്ങളേയും ആക്രമിച്ചു നശിപ്പിക്കുന്നു. [[മ്യൂസിഡെ]] കുടുംബത്തിൽപ്പെട്ട ലാർവകൾ വേരുകളിൽ തുളച്ചിറങ്ങി സസ്യത്തെ വേരോടെ നശിപ്പിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ഡിപ്‌റ്റെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്