"ഡിപ്‌റ്റെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[Brachycera]]
}}
[[ആർത്രൊപ്പോഡ]] ജന്തുഫൈലത്തിൽപ്പെട്ട [[ഇൻസെക്ട]] വർഗത്തിലെ ഒരു ഗോത്രമാണ് '''ഡിപ്‌റ്റെറ'''. ഇവയ്ക്കു രണ്ടു ജോടി [[ചിറക്|ചിറകുകൾ]] ഉണ്ടെങ്കിലും ഒരു ജോടി മാത്രമാണ് പറക്കാൻ ഉപയോഗിക്കുന്നത്. [[ഹാൾട്ടർ]] എന്ന പേരിൽ അറിയപ്പെടുന്ന പിൻജോടി ചിറകുകൾ [[സന്തുലനാവയവവം|സന്തുലനാവയവമായി]] പ്രയോജനപ്പെടുത്തുന്നു. രണ്ടുജോടി ചിറകുകൾ ഉള്ളതിനാലാണ് ഈ ഗോത്രത്തിനു ഡിപ്റ്റെറ എന്ന പേരു വന്നത്. മനുഷ്യന് ഉപദ്രവകാരികളായ [[വീട്ടീച്ച]], [[കൊതുക്]] എന്നിവ ഈ ഗോത്രത്തിൽപ്പെടുന്നു. വൈവിധ്യത്തിലും അംഗസംഖ്യാബാഹുല്യത്തിലും ഡിപ്റ്റെറ ഗോത്രം ശ്രദ്ധേയമാണ്. ഒരു ലക്ഷത്തിലേറെ സ്പീഷീസ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതിൽ ഏതാണ്ട് നാലിൽ ഒരു ഭാഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. [[കോളിയോപ്റ്റെറ]], [[ലെപിഡോപ്റ്റെറ]] എന്നീ ഗോത്രങ്ങൾ മാത്രമേ വൈവിധ്യത്തിലും എണ്ണത്തിലും ഡിപ്റ്റെറയെ കവച്ചു വയ്ക്കുന്നുള്ളൂ. എന്നാൽ വിതരണത്തിൽ മേൽപ്പറഞ്ഞവയെക്കാൾ മുന്നിൽ ഡിപ്റ്റെറ തന്നെയാണ്. [[ആർട്ടിക് മേഖല|ആർട്ടിക്]] - [[അന്റാർട്ടിക് മേഖല|അന്റാർട്ടിക് മേഖലയിലെ]] ഏറ്റവും തണുത്ത പ്രദേശങ്ങളിലും അത്യുന്നത മലശിഖരങ്ങളിലും ഒഴികെ മറ്റെല്ലാ ഭൂഭാഗങ്ങളിലും ഇവയെ കുവരുന്നു. മണ്ണിന്നടിയിൽ വായുലഭ്യമായ പഴുതുകളിലും ഉയരംകൂടിയ അന്തരീക്ഷവായുവിലും ഡിപ്റ്റെറ സ്പീഷീസ് ജീവിക്കുന്നുണ്ട്. ഏഴെട്ട് കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളുടെ പുറംഭിത്തിയിൽ ഘടിപ്പിച്ച പ്രത്യേകം കെണികളുടെ സഹായത്താൽ ഇവയിൽ ചിലയിനങ്ങൾ ശേഖരിക്കപ്പെട്ടിട്ടുമുണ്ട്.
==വർഗീകരണം==
ഡിപ്റ്റെറ ഗോത്രത്തെ നെമറ്റോസെറ, ബ്രാക്കിസെറ എന്നീ രണ്ടു ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ബ്രാക്കിസെറയെ വീണ്ടും ഓർത്തൊറാഫ, സൈക്ലോറാഫ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ആദ്യഗോത്രമായ നെമറ്റോസെറയാണ് കൂടുതൽ ആദിമം. ജൂറാസിക്, ക്രിട്ടേഷ്യസ് കല്പങ്ങളിലെ ജീവാശ്മ നിക്ഷേപങ്ങളിൽ ഈ ഉപഗോത്രത്തിലെ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വളരെ മന്ദഗതിയിൽ മാത്രം പറന്നു നടക്കുന്ന ഇവയ്ക്കു നീളമേറിയ ശൃംഗികകളുണ്ട് ഇവയുടെ ഫ്ലാജെല്ലം 10 മുതൽ 65 വരെ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്. വളരെ വേഗത്തിൽ പറന്നു നടക്കുന്നവയാണ് ബ്രാക്കിസെറ ഉപഗോത്രത്തിലെ അംഗങ്ങൾ. ഇവയുടെ ശൃംഗിക ചെറുതുമാണ്. ഓർത്തോറാഫയും സൈക്ലോറാഫയും തമ്മിൽ വ്യത്യാസപ്പെടുന്നത് പ്യൂപ്പ വെളിയിൽ വരുന്ന രീതിയിലൂടെയാണ്. ആദ്യത്തേതിൽ പ്യൂപ്പയുടെ മുന്നറ്റത്തായുള്ള T-രൂപദ്വാരത്തിലൂടെയും രണ്ടാമത്തേതിൽ വർത്തുളാകാരദ്വാരത്തിലൂടെയും പ്രൗഢദശ പുറത്തുവരുന്നു.
"https://ml.wikipedia.org/wiki/ഡിപ്‌റ്റെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്