"പാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing template: Thrissur district
No edit summary
വരി 31:
 
== ആരാധനാലയങ്ങൾ ==
[[ശ്ശെരിശ്ശെരിക്കാവ് ദേവീക്ഷേത്രം]] പാലിശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു. [[പെരുവനം]] ക്ഷേത്രഗ്രാമത്തിൽപ്പെട്ട അമ്പലമായിരുന്നു ശ്ശെരിശ്ശെരിക്കാവ് എന്നാണ് ഐതീഹ്യം.ചേർപ്പിലുള്ള [[മേക്കാവ് ഭഗവതി ക്ഷേത്രം|മേക്കാവ് ഭഗവതി]] അവിടുത്തെ പൂരം കഴിഞ്ഞ് പിറ്റെദിവസം വെളുപ്പിന് ശ്ശെരിശ്ശെരിക്കാവ് ഭഗവതിയെ കാണാൻ വരാറുണ്ട്.ജ്യേഷ്ഠത്തി അനുജത്തിയെ കാണാൻ വരുന്നുവെന്നാണ് ഇതിന്റെ പിന്നിലുള്ള സങ്കൽപ്പം.പാറേക്കാട്ട് , അവണൂർ,വെങ്ങല്ലൂർ,മൂർക്കന്നൂർ എന്നീ നാല് നമ്പൂതിരി കുടുംബക്കാരാണ്‌ ഈ ക്ഷത്രത്തിന്റെ ഊരാളന്മാരായി അറിയപ്പെടുന്നത്.ഇപ്പോൾ നാട്ടുകാരുടെ ഒരു സമിതിയാണ് ക്ഷേത്രഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്. മകര മാസത്തിലെ അശ്വതി നാളിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അത് '''അശ്വതി വേല''' എന്ന പേരിൽ അറിയപ്പെടുന്നു. ഇവിടെത്തന്നെ രണ്ട് നരസിംഹമൂർത്തി ക്ഷേത്രങ്ങളും ഉണ്ട് - [[നാരായണമംഗലം നരസിംഹക്ഷേത്രം|നാരായണമംഗലം നരസിംഹക്ഷേത്രവും]] [[പാലിശ്ശേരി തേവർ ക്ഷേത്രം|പാലിശ്ശേരി തേവർ ക്ഷേത്രവും]]. നാരായണമംഗലം ക്ഷേത്രം ശ്ശെരിശ്ശെരിക്കാവ് ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്. പാലിശ്ശേരി തേവർ ക്ഷേത്രം തൃശ്ശൂർ-തൃപ്രയാർ റൂട്ടിൽ പാലക്കൽ മാർക്കറ്റ് സ്റ്റോപ്പിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം കുറെ വർഷങ്ങൾക്ക് മുൻപ് വരെ നശിച്ച നിലയിൽ ആയിരുന്നു.ഇപ്പോൾ ഇവിടെ നിലനിൽക്കുന്ന ക്ഷേത്രത്തിനു അഞ്ചാറ് വർഷം പഴക്കമേയുള്ളൂ. ഇവിടത്തെ പ്രധാന ആഘോഷമാണ് വൈശാഖമാസത്തിലെ ഏകാദശി. പാലക്കൽ മാർക്കറ്റിനടുത്ത് പാലക്കൽ സെന്റ് മാത്യുസ് പള്ളി സ്ഥിതിചെയ്യുന്നു.പാലക്കലും പരിസരപ്രദേശത്തുള്ള ക്രൈസ്തവരുടെ ആരാധനാസൗകര്യം മുൻനിർത്തി ആ പ്രദേശത്തെ നാട്ടുപ്രമാണിയായ ചക്കാലക്കൽ കുഞ്ഞിപ്പാലു മാത്യു സ്വന്തം ചിലവിൽ 1940-41 ൽ പണികഴിച്ചതാണ് പ്രസ്തുത ദേവാലയം. 1942ൽ തന്നെ ഈ പള്ളിയെ പാലക്കൽ ഇടവകയായി ഉയർത്തി.
== വിദ്യാലയങ്ങളും സർക്കാർ കാര്യാലയങ്ങളൂം ==
പാലിശ്ശേരിയിലുള്ള ഒരു വിദ്യാലയമാണ് പാലിശ്ശേരി എ.എൽ.പി സ്കൂൾ.ചേർപ്പ് ബ്ലോക്ക് കാര്യാലയം,വില്ലേജ് ഓഫീസ്,തപാൽ ഓഫീസ് തുടങ്ങിയവ തൃശ്ശൂർ-തൃപ്രയാർ റൂട്ടിൽ പാലക്കൽ മാർക്കറ്റ് സ്റ്റോപ്പിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു.
"https://ml.wikipedia.org/wiki/പാലിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്