"തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.47.10 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 6:
 
[[വാല്മീകി]] മഹർഷിയാൽ എഴുതപ്പെട്ട [[രാമായണം|രാമായണത്തോട്‌]] ഉപമിക്കുമ്പോൾ [[ആദ്ധ്യാത്മരാമായണം]] ഋഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ്‌ ചിത്രീകരിക്കുന്നത്‌. എന്നാൽ ആദ്ധ്യാത്മാരാമായണമാകട്ടേ രാമൻ ഈശ്വരാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ ആദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ബ്രാഹ്മണൻ അദ്ദേഹത്തിന്‌ ഗോകർണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ [[വ്യാസൻ|വേദവ്യാസനും]] പട്ടികൾ [[വേദം|വേദങ്ങളും]] ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും [[ഗന്ധർവൻ|ഗന്ധർവനെ]] ശുദ്രനായി ജനിക്കാനുള്ള ശാപവും നൽകി. ആദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു.<ref> {{cite book |last=കൊട്ടാരത്തിൽ |first=ശങ്കുണ്ണി |authorlink=കൊട്ടാരത്തിൽ ശങ്കുണ്ണി |coauthors= |editor= |others= |title=ഐതിഹ്യമാല |origdate= |origyear=1909-1934|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6th|series=1-8 |date= |year=1994 |month=ഏപ്രിൽ |publisher= കറന്റ് ബുക്സ് |location= |language= |isbn= 81-240-00107|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> അതാണ്‌ അദ്ദേഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാൻ ആദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ലെന്നും ശൂദ്രനായ എഴുത്തച്ഛനേയും ബ്രഹ്മണ/ഉന്നത കുല വത്‌കരിക്കാനുള്ള ശ്രമമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്‌.
 
== മലയാളഭാഷയുടെ പിതാവ് ==
എഴുത്തച്ഛനു മുമ്പും തെളിമലയാളത്തിൽ [[ചെറുശ്ശേരി നമ്പൂതിരി]] പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരിക്കിലും രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള [[വട്ടെഴുത്ത്|വട്ടെഴുത്തിനുപകരം]] 51 അക്ഷരമുള്ള [[മലയാളം ലിപി]] പ്രയോഗത്തിൽ വരുത്തിയതെന്നു് കരുതുന്നു. പ്രൊഫസർ [[കെ.പി.നാരായണപ്പിഷാരടി]] തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണു്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.
 
എഴുത്തച്ഛന്റെ കാവ്യങ്ങൾ തെളിമലയാളത്തിലായിരുന്നില്ല, [[സംസ്കൃതം]] പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന [[ഭക്തിപ്രസ്ഥാനം]] ഈ ഒരു കർമ്മത്തിൽ അദ്ദേഹത്തിനു സഹായകരമായി വർത്തിക്കുകയും ചെയ്തിരിക്കാം. [[കിളിപ്പാട്ട്]] എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛൻ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായ [[അക്ഷരമാല]] ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണു് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
 
== എഴുത്തച്ഛന്റെ കൃതികൾ ==
"https://ml.wikipedia.org/wiki/തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്