"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[ചിത്രം: Kontha2.jpg|thumb|180px|right|ഏറെ പ്രചാരമുള്ള ഒരു [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ഭക്ത്യഭ്യാസത്തിൽ ജപങ്ങളുടെ ആവർത്തനം എണ്ണാൻ ഉപയോഗിക്കുന്ന മാലയും ആ ഭക്താഭ്യാസം തന്നെയും കൊന്ത എന്നറിയപ്പെടുന്നു.]]
ഒരു [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ഭക്ത്യഭ്യാസത്തിനും അതിൽ ജപങ്ങളുടെ ആവർത്തനം എണ്ണാൻ ഉപയോഗിക്കുന്ന മണികൾ ചേർന്ന മാലയ്ക്കും പൊതുവായുള്ള പേരാണ് '''കൊന്ത'''. ഭക്ത്യഭ്യാസമെന്ന നിലയിൽ അത് നിശ്ശബ്ദമോ ഉറക്കെയോ ആവർത്തിക്കുന്ന ജപങ്ങളും ധ്യാനവും ചേർന്നതാണ്. കൊന്തയുടെ ഘടകങ്ങൾ "ദശകങ്ങൾ" എന്നറിയപ്പെടുന്നു. ഒരു [[കർത്തൃപ്രാർത്ഥന]], പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു [[ത്രിത്വം|ത്രിത്വസ്തുതി]] എന്നിവ ചേർന്നതാണ് ഒരു ദശകം. ഈ ദശകങ്ങൾ അഞ്ചുവട്ടം ആവർത്തിക്കുന്നു. ഓരോ ദശകത്തിന്റേയും തുടക്കത്തിൽ, [[യേശു|യേശുവിന്റേയും]], മാതാവിന്റെയും ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു "ധ്യാനരഹസ്യം" ഹ്രസ്വമായി ചൊല്ലിയിട്ട്, ദശകങ്ങൾ ചൊല്ലുമ്പോൾ ആ രഹസ്യത്തിന്മേൽ ധ്യാനിക്കുന്നു.
|