"ഗന്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sl:Žveplo
(ചെ.) യന്ത്രം ചേർക്കുന്നു: si:සල්ෆර්; cosmetic changes
വരി 10:
 
== ഗുണങ്ങൾ ==
[[ചിത്രംപ്രമാണം:Burning-sulfur.png|thumb|left|ഉരുകിയ സൾഫറിന് ചുവന്ന നിറമാണുള്ളത്. സൾഫർ കത്തുന്നത് നീല ജ്വാലയോടു കൂടിയാണ്.]]
 
സൾഫറിന്റെ അണുസംഖ്യ 16-ഉം പ്രതീകം S എന്നുമാണ്. സാധാരണ അന്തരീക്ഷതാപനിലയിൽ തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള ഖരപദാർത്ഥമാണ്. തീപ്പെട്ടിക്കൊള്ളിയുടെ നേരിയ ഗന്ധമാണ് മൂലകരൂപത്തിൽ ഇതിനുള്ളത്. ഇതിന്റെ സംയുക്തമായ [[ഹൈഡ്രജൻ സൾഫൈഡ്|ഹൈഡ്രജൻ സൾഫൈഡിനും]] (H<sub>2</sub>S) സൾഫറിന്റെ ജൈവ സംയുക്തങ്ങൾക്കും ചീഞ്ഞ [[മുട്ട‌‌|മുട്ടയുടെ]] ദുർഗന്ധമാണുള്ളത്.
 
നീല ജ്വാലയോടു കൂടിയാണ് ഗന്ധകം കത്തുന്നത്. സൾഫർ കത്തുമ്പോൾ ശ്വാസം മുട്ടിക്കുന്ന [[സർഫർ ഡൈ ഓക്സൈഡ്]] (SO<sub>2</sub>) എന്ന വാതകം ഉണ്ടാകുന്നു. ഗന്ധകം ജലത്തിൽ ലയിക്കുന്നിലെങ്കിലും ഇത് [[കാർബൺ ഡൈസൾഫൈഡ്|കാർബൺ ഡൈസൾഫൈഡിൽ]] ലയിക്കുന്നു. [[ബെൻസീൻ]] പോലുള്ള ഓർഗാനിക് ലായനികളിൽ നേരിയ അളവിലും ലയിക്കുന്നു. സൾഫറിന്റെ [[ഓക്സീകരണ നില|ഓക്സീകരണ നിലകൾ]] -2, +2, +4, +6 എന്നിവയാണ്. [[ഉൽകൃഷ്ടവാതകങ്ങൾ|ഉൽകൃഷ്ടവാതകങ്ങളൊഴികെ]] മറ്റെല്ലാ മൂലകങ്ങളുമായും സൾഫർ പ്രവർത്തിച്ച് സ്ഥിരതയുള്ള സംയുക്തങ്ങളായി മാറുന്നു.
[[ചിത്രംപ്രമാണം:Cyclooctasulfur-above-3D-balls.png|200px|thumb|S<sub>8</sub> തന്മാത്രയിലെ കിരീടരൂപത്തിലുള്ള വിന്യാസം]]
ഖരരൂപത്തിലുള്ള സൾഫർ പരലിൽ കിരീടരൂപത്തിൽ എട്ടു സൾഫർ അണുക്കളെ ക്രമീകരിച്ചിട്ടുള്ള S<sub>8</sub> എന്ന തന്മാത്രാരൂപമാണ് ഉള്ളത്. ഇതു കൂടാതെ മറ്റനേകം തന്മാത്രാരൂപങ്ങളും ഗന്ധകത്തിനുണ്ട്. S<sub>8</sub> -ൽ നിന്നും ഒരു അണുവിനെ നീക്കം ചെയ്താൽ S<sub>7</sub> എന്ന തന്മാത്രയുണ്ടാകുന്നു. S<sub>12</sub>, S<sub>18</sub> എന്നീ വലയതന്മാത്രാരൂപങ്ങളും സൾഫറിനുണ്ട്. ആവർത്തനപ്പട്ടികയിൽ സൾഫറിന്റെ ഗ്രൂപ്പിൽ മുകളിലുള്ള [[ഓക്സിജൻ|ഓക്സിജന്]] O<sub>2</sub>, O<sub>3</sub> എന്നീ രണ്ടു തന്മാത്രാരൂപങ്ങൾ മാത്രമേയുള്ളൂ. താഴെയുള്ള [[സെലീനിയം|സെലീനിയത്തിന്]] വലയരൂപത്തിലുള്ള തന്മാത്രകളായി രൂപം പ്രാപിക്കാൻ കഴിയുമെങ്കിലും പോളിമർ രൂപത്തിലാണ് അവ കാണപ്പെടുന്നത്. ഇവയിൽ നിന്നു വ്യത്യസ്തമായി സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ [[പരൽ|പരൽ‌രൂപങ്ങളിലുള്ള]] തന്മാത്രാരൂപങ്ങൾ സൾഫർ കൈക്കൊള്ളുന്നു. S<sub>8</sub> തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
 
വരി 23:
 
== ഉപയോഗങ്ങൾ ==
[[ചിത്രംപ്രമാണം:Soufresicile2.jpg|thumb|right|200px|ഗന്ധകം]]
* വ്യാവസായികമായി വളരെയധികം ഉപയോഗങ്ങളുള്ള ഒന്നാണ് സൾഫർ. വ്യാവസായിക രംഗത്ത് വളരെ പ്രധാനപ്പെട്ട [[സൾഫ്യൂറിക് അമ്ലം]] നിർമ്മിക്കുന്നതിനുള്ള അസംസ്കൃതവസ്തുവായാണ് സൾഫർ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സൾഫ്യൂറിക് അമ്ലത്തിന്റെ ഉപയോഗത്തെ ഒരു രാജ്യത്തിന്റെ വ്യാവസായിക പുരോഗതി കണക്കാക്കുന്നതിനായുള്ള ഒരു മാനദണ്ഡമായി എടുക്കാവുന്നതാണ്. [[അമേരിക്ക|അമേരിക്കയിൽ]] ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവും സൾഫ്യൂറിക് അമ്ലമാണ്.
 
വരി 150:
[[scn:Sùrfuru]]
[[sh:Sumpor]]
[[si:සල්ෆර්]]
[[simple:Sulfur]]
[[sk:Síra]]
"https://ml.wikipedia.org/wiki/ഗന്ധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്