"ടനെയ്‌ഡേസിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
(ചെ.)No edit summary
വരി 1:
{{ആധികാരികത|date=2010 ഓഗസ്റ്റ്}}
{{prettyurl|Tanaidacea}}
{{ആധികാരികത|date=2010 ഓഗസ്റ്റ്}}
{{Taxobox | name = ടനെയ്‌ഡേസിയേ
| image = Tanaisus_lilljeborgi.jpg
വരി 50:
}}
പെർക്കാരിഡ ജന്തു അതിഗോത്രത്തിൽപ്പെടുന്ന യുമലാക്കോസ്ട്രാക്കകളുടെ ഒരു ഗോത്രമാണ് '''ടനെയ്‌ഡേസിയേ'''. ഇതിൽ രണ്ട് ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഗോത്രത്തിൽ 44 ജീനസ്സുകളിലായി 350 സ്പീഷീസും ഉണ്ട്. അപ്സ്യൂഡെസ്, സ്ഫൈറാപ്പസ്, ടനെയ്സ് എന്നിവയാണ് പ്രധാന ജീനസ്സുകൾ. ആഗോളവ്യാപകത്വമുള്ള ഈ ഗോത്രത്തിലെ ജീവികളെല്ലാം പ്രധാനമായും സമുദ്രജലവാസികളാണ്. സമുദ്രതീരത്തിനടുത്തു മുതൽ സമുദ്രത്തിന്റെ അത്യഗാധങ്ങളിൽ വരെ ഇവയെ കാണാനാകും. സ്വതന്ത്രജീവിതം നയിക്കുന്ന ഇവയെല്ലാം നിതലസ്ഥജീവികളുമാണ്. [[അർജന്റീന|അർജന്റീനയിൽ]] ചില [[ശുദ്ധജലജീവികൾ|ശുദ്ധജലഇനങ്ങളെയും]] കണ്ടെത്തിയിട്ടുണ്ട്.
 
== ശരീരഘടന ==
ജീവികൾക്ക് മൂന്നു മില്ലിമീറ്റർ വരെ നീളമേയുള്ളു. ആൺജീവികൾ പെൺജീവികളേക്കാൾ ചെറുതാണ്. നീണ്ടു മെലിഞ്ഞ ശരീരം ഉരുണ്ടതോ പാർശ്വസമ്മർദിതമോ ആയിരിക്കും. [[വക്ഷസ്സ്|വക്ഷസ്സിന്റെ]] ഒന്നും രണ്ടും ഖണ്ഡങ്ങൾ തലയുമായി സംയോജിച്ച് [[ശ്വസനഅറ|ശ്വസനഅറയെ]] പൊതിയുന്ന കാരപേസ് ആയി രൂപപ്പെട്ടിരിക്കുന്നു. അവസാനത്തെ [[ഉദരഖണ്ഡം]] [[പുച്ഛഖണ്ഡം|പുച്ഛഖണ്ഡവുമായി]] സംയോജിച്ചിരിക്കും. ഇടതു [[ചിബുകാസ്ഥി|ചിബുകാസ്ഥിക്ക്]] ലാസിനിയ മൊബിലിസ് എന്നൊരു പ്രത്യേകഭാഗം ഉണ്ടെങ്കിലും വലതു [[മാൻഡിബിൾ|മാൻഡിബിളിൽ]] പലപ്പോഴും ഇതു കാണാറില്ല. എട്ടുജോടി [[വക്ഷീയപാദം|വക്ഷീയപാദങ്ങളുണ്ട്]]. ആദ്യത്തെ ജോടി [[ജംഭികം|ജംഭികങ്ങളും]] രണ്ടാമത്തെ ജോടി [[കെലിപെഡ്|കെലിപെഡുകളും]] ബാക്കി ആറെണ്ണം [[പെരിയോപോഡ്|പെരിയോപോഡുകളും]] ആയിരിക്കും. [[പ്ലവപാദം|പ്ലവപാദങ്ങൾ]] ചില ഇനങ്ങളിൽ മാത്രമേ കാണപ്പെടാറുള്ളു. [[പശ്ചാന്തപാദം]] തന്തുരൂപമായിരിക്കും. കരണ്ടിയുടെ ആകൃതിയിലുള്ള മൂന്നാമത്തെ ജോടി കാലുകൾകൊണ്ടാണ് തുരങ്കങ്ങളുണ്ടാക്കുന്നത്.
"https://ml.wikipedia.org/wiki/ടനെയ്‌ഡേസിയേ" എന്ന താളിൽനിന്ന് ശേഖരിച്ചത്