"സൈറ്റോകൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജൈവരസതന്ത്രം ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.)No edit summary
വരി 1:
{{prettyurl|Cytokine}}
[[കോശം|കോശങ്ങൾ]] തങ്ങളിലുള്ളതമ്മിലുള്ള സന്ദേശ സിഗ്നൽ പ്രക്രിയയിൽ സന്ദേശവാഹകരായി വർത്തിക്കുന്ന [[മാംസ്യം|മാംസ്യങ്ങളുടെ]] കുടുംബത്തിൽ പെട്ട, വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുകൂട്ടം തന്മാത്രകളാണു '''സൈറ്റോകൈനുകൾ''' ('''Cytokine''') ((Greek ''cyto-'', cell; and ''-kinos'', movement). [[രോഗപ്രതിരോധസംവിധാനം|പ്രതിരോധകോശങ്ങളുടെയും]] [[ഗ്ലീയ|ഗ്ലീയൽ]] കോശങ്ങളുടെയും ഉൽ‌പ്പന്നങ്ങളായിട്ടാണ് ഇവ മുഖ്യമായും കാണപ്പെടുന്നതെങ്കിലും ശരീരത്തിലെ [[കോശമർമ്മം|കോശമർമ്മമുള്ള]] മിക്കവാറും എല്ലാ കോശങ്ങളും സൈറ്റോകൈനുകളെ ഉല്പാദിപ്പിക്കുന്നവയാണ്. കോശങ്ങളെ ചലിപ്പിക്കുന്നവ എന്ന അർത്ഥമുള്ള ഗ്രീക്ക് ധാതുക്കളിൽ (സൈറ്റോ – ''കോശം''; കീനോസ് – ''ചലനം'') നിന്നാണു സൈറ്റോകൈൻ എന്ന പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധമോ കോശജ്വലനമോ സംബന്ധിച്ച രാസപ്രവർത്തനങ്ങളിൽ വ്യാപൃതമാകുന്ന ഒരു കൂട്ടം രാസാനുചലക മാംസ്യതന്മാത്രകളെ മറ്റു കോശങ്ങളുടെ വളർച്ചയും വികാസവും നിയന്ത്രിക്കുന്ന [[വളർച്ചാസഹായി ഘടകങ്ങൾ|വളർച്ചാസഹായി ഘടകങ്ങളിൽ]] (Growth Factors) നിന്ന് വേർതിരിച്ച് അടയാളപ്പെടുത്താനാണു സൈറ്റോകൈനുകൾ എന്ന് ഇവയെ വിളിച്ചുതുടങ്ങിയതെങ്കിലും സൈറ്റോകൈനുകളെപ്പറ്റിയുള്ള സൂക്ഷ്മ അറിവുകൾ വർദ്ധിച്ചതോടെ ഈ വേർതിരിവ് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട് എന്നുതന്നെ പറയാം.
 
പ്രതിരോധവ്യവസ്ഥയിലെ കോശങ്ങളുടെ വളർച്ചയും വികാസവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സൈറ്റോകൈനുകൾ [[കോശജ്വലനം|കോശജ്വലന]] പ്രക്രിയയിലെ സന്ദേശവാഹകരും രാസാനുചാലകഘടകങ്ങളുമാണ്. സഹജപ്രതിരോധത്തിലും അനുവർത്തനപ്രതിരോധത്തിലും കരണപ്രതികരണങ്ങൾ കൃത്യമായി നടക്കാൻ ഇവയുടെ പ്രവർത്തനം സുപ്രധാനമാണ്. അനവധി സൈറ്റോകൈനുകൾക്ക് ഒരേ ജോലി നിർവഹിക്കാൻ പ്രാപ്തമായതിനാലും അനവധി കോശങ്ങളിൽ ഒരേ സമയം പ്രഭാവം ചെലുത്താൻ കഴിവുള്ളതിനാലും സൈറ്റോകൈനുകൾ ഉൾപ്പെട്ട രാസാനുചാലകഘടകങ്ങൾ മിക്കപ്പോഴും ഒരു ശൃംഖലാജാലമായി (network) പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/സൈറ്റോകൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്