"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

124 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Padmanabhapuram Palace Hanging Lamp 1.jpg|thumb|left|പൂമുഖമാളികയിലെ കുതിരക്കാരൻ വിളക്ക്]]
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു.
 
 
{| class=
<div style="-moz-column-count:4; column-count:4;">
===നാടകശാല===
പൂമുഖത്തിന്റെ കിഴക്കേ ചായ്പ്പാണ് നാടകശാല എന്നറിയപ്പെടുന്നത്. പൂമുഖത്തിൽ നിന്നും കിഴക്കോട്ടുള്ള വാതിലും, അവിടെ നിന്നും തെക്കോട്ട് ഇറങ്ങുന്ന പടിക്കെട്ടും കഴിഞ്ഞാൽ വിശാലമായ നാടകശാലയിലെത്തുന്നു. എന്നാൽ പൂമുഖത്ത് കാണുന്നതുപോലെ ചിത്രപ്പണികളോ, ശിൽ‌പ്പങ്ങളോ നാടകശാലയിലില്ല.
[[പ്രമാണം:Padmanabhapuram palace manthrasala 4.jpg|thumb|leftright|മന്ത്രശാല]]
===മന്ത്രശാല===
[[പ്രമാണം:Padmanabhapuram palace manthrasala 4.jpg|thumb|left|മന്ത്രശാല]]
പൂമുഖത്തിന്റെ മുകലിലത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. ഇവിടെ മന്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യഭരണത്തെയാണ്. മഹാരാജാവ്‌ ഭരണപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ദാരു ശിൽ‌പ്പകലാ വൈഭവത്തിൽ മുന്നിട്ടുനിൽക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ പാളികളിൽ വിവിധ വർണ്ണങ്ങളിലുള്ള അഭ്രപാളികൾ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
[[പ്രമാണം:Padmanabhapuram palace ClockTower.jpg|thumb|rightleft|മണിമാളിക]]
===മണിമാളിക===
മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. മണിമേടയുടെ മുൻ‌വശത്ത് കമനീയമായ ഒരു മുഖപ്പ് ഉറപ്പിച്ചിട്ടുണ്ട്. മണിമേടയുടെ പുരോഭാഗം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരമുള്ള മണിമാളികയിൽ ഭാരത്തിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു കൊല്ലനാണ് നിർമ്മിച്ചത്. ഇതിന്റെ മണിനാദം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വരെ കേൾക്കാം
==പ്ലാമൂട്ടിൽ ചാവടി==
[[പ്രമാണം:Padmanabhapuram palace granite toilet 11.jpg|thumb|leftright|കരിങ്കല്ലു കൊണ്ടുള്ള ശൗചാലയം]]
പൂമുഖമാളികയുടെ പടിഞ്ഞാറ്‌ ഭാഗത്തായി L ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടിൽ ചാവടി. പൂമുഖമാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാൾ താഴ്ന്ന തരനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയിൽ നിന്ന് പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി ഒരു പാലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിൽ ഒരു ചെറിയ മുറിയും, രണ്ട് വലിയ മുറികളുമാണ് ഉള്ളത്.
==വേപ്പിൻ‌മൂട്‌ കൊട്ടാരം==
പ്ലാമൂട്ടിൽ ചാവടിക്ക് വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിചിതെയ്യുന്ന L ആകൃതിയിലുള്ള ഇരുനിലകെട്ടിടമാണ് വേപ്പിൻ‌മൂട്‌ കൊട്ടാരം. ഇതിൽ പള്ളിയറയും, അതോടനുബന്ധിച്ച് കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഉണ്ട്. മണിമേടയുടെ വടക്കേ അരിക്‌ മുതൽ ഉപ്പിരിക്കമാളികയ്ക്ക് സമാന്തരമായി തായ്‌കൊട്ടാരത്തിന്റെ പടിഞ്ഞാറേ അരിക് വരെ വ്യാപിച്ചുകിടക്കുന്ന വേപ്പിന്മൂട് കൊട്ടാരത്തിൽനിന്നും ഉപ്പിരിക്കമാളികയിലേക്ക് മൂന്നു വാതിലുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
==തായ്‌കൊട്ടാരം==
[[പ്രമാണം:Padmanabhapuram palace taaaykottaaram 6.jpg|thumb|left|തായ്‌കൊട്ടാരം]]
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ്‌ ദർഭക്കുളങ്ങര കൊട്ടാരം എന്നുകൂടി പേരുള്ള തായ്‌കൊട്ടാരം. എ. ഡി. 1592 മുതൽ എ. ഡി. 1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താന്‌ ഈ കൊട്ടാരം പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തിന്‌ നിരവധി സവിശേഷതകളുണ്ട്. മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിൽ തടിയിൽ നിർമ്മിച്ച കന്നിത്തൂൺ ഇവിടെ കാണാം. ഒറ്റത്തടിയിൽ കൊത്തിയിരിക്കുന്ന ശില്പ്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പ വൈഭവം വിളിച്ചോതുന്നു. ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും ഈ ഏകാന്തമണ്ഡപത്തിൽ വച്ചാണ്‌ നടത്തിയിരുന്നത്. ആപൽഘട്ടങ്ങളിൽ രക്ഷാമാർഗ്ഗമായി ഉപയോഗിക്കുന്നതിനായി തായ്‌കൊട്ടാരത്തിന്റെ നടുമുറ്റത്തോട് നടുമുറ്റത്തിൽ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ഇവിടെനിന്നും ഒരു കിലോമീറ്ററിലധികം അകലെയുള്ള ചാരോട് കൊട്ടാരം വരെ എത്തുന്നു.
 
2,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/774261" എന്ന താളിൽനിന്ന് ശേഖരിച്ചത്