"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. മണിമേടയുടെ മുൻ‌വശത്ത് കമനീയമായ ഒരു മുഖപ്പ് ഉറപ്പിച്ചിട്ടുണ്ട്. മണിമേടയുടെ പുരോഭാഗം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരമുള്ള മണിമാളികയിൽ ഭാരത്തിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു കൊല്ലനാണ് നിർമ്മിച്ചത്. ഇതിന്റെ മണിനാദം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വരെ കേൾക്കാം
==പ്ലാമൂട്ടിൽ ചാവടി==
[[പ്രമാണം:Padmanabhapuram palace granite toilet 11.jpg|thumb|left|കരിങ്കല്ലു കൊണ്ടുള്ള ശൗചാലയം]]
പൂമുഖമാളികയുടെ പടിഞ്ഞാറ്‌ ഭാഗത്തായി L ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടിൽ ചാവടി. പൂമുഖമാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാൾ താഴ്ന്ന തരനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയിൽ നിന്ന് പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി ഒരു പാലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിൽ ഒരു ചെറിയ മുറിയും, രണ്ട് വലിയ മുറികളുമാന്മുറികളുമാണ് ഉള്ളത്.
==വേപ്പിൻ‌മൂട്‌ കൊട്ടാരം==
പ്ലാമൂട്ടിൽ ചാവടിക്ക് വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിചിതെയ്യുന്ന L ആകൃതിയിലുള്ള ഇരുനിലകെട്ടിടമാണ് വേപ്പിൻ‌മൂട്‌ കൊട്ടാരം. ഇതിൽ പള്ളിയറയും, അതോടനുബന്ധിച്ച് കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഉണ്ട്. മണിമേടയുടെ വടക്കേ അരിക്‌ മുതൽ ഉപ്പിരിക്കമാളികയ്ക്ക് സമാന്തരമായി തായ്‌കൊട്ടാരത്തിന്റെ പടിഞ്ഞാറേ അരിക് വരെ വ്യാപിച്ചുകിടക്കുന്ന വേപ്പിന്മൂട് കൊട്ടാരത്തിൽനിന്നും ഉപ്പിരിക്കമാളികയിലേക്ക് മൂന്നു വാതിലുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പത്മനാഭപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്