"പത്മനാഭപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,400 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ഫലകം:Travancore}}
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് '''പത്മനാഭപുരം കൊട്ടാരം'''. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച [[ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാൾ|ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ്]] എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു.
==മന്ദിരങ്ങൾ==
 
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വെണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു.
{| class=
<div style="-moz-column-count:4; column-count:4;">
* നടമാളിക
* പൂമുഖമാളിക
* പ്ലാമൂട്ടിൽ ചാവടി
* വേപ്പിൻ‌മൂട് കൊട്ടാരം
* തായ്‌കൊട്ടാരം
* വലിയ ഊട്ടുപുര
* ഹോമപ്പുര
* പുത്തൻ കൊട്ടാരം
* ഉപ്പിരിക്കമാളിക
* ആയുധശാല
* തെക്കെത്തെരുവു മാളിക
* പന്തടിക്കളം മാളിക
* അമ്പാരി മുഖപ്പ്
* ചന്ദ്രവിലാസം
* ഇന്ദ്രവിലാസം
* ചമയപ്പുര
* നവരാത്രി മണ്ഡപം
* കൊച്ചുമടപ്പള്ളി
* കമ്മട്ടം
* തേവാരക്കെട്ടു ദേവസ്വം
* ആലമ്പാറ ദേവസ്വം
* തെക്കേ കൊട്ടാരം
|}
[[en:Padmanabhapuram Palace]]
 
2,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/773613" എന്ന താളിൽനിന്ന് ശേഖരിച്ചത്