"അപകേന്ദ്ര പമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==ചരിത്രം==
==പ്രവർത്തന തത്വം==
അപകേന്ദ്ര പമ്പ് പ്രവർത്തിപ്പിക്കുന്നതിനുമുൻപ് അതിന്റെ ആഗമനനാളിയും ആവരണിയും ദ്രാവകംകൊണ്ട് നിറയ്ക്കണം. ഇതിന് പ്രൈമിങ് എന്നു പറയുന്നു. ദ്രാവകം നിറഞ്ഞിരിക്കുന്ന ആവരണിക്കകത്ത് ഇംപെല്ലർ കറങ്ങുമ്പോൾ ഇംപെല്ലറിന്റെ മധ്യത്തിൽ മർദം കുറയുകയും താണ നിരപ്പിൽനിന്ന് ദ്രാവകം ആഗമനനാളി വഴി അവിടെ എത്തുകയും ചെയ്യുന്നു. ഈ ദ്രാവകം ഇംപെല്ലറിലുള്ള ബ്ളേഡുകളിൽ കൂടി പുറത്ത് വരുമ്പോൾ അതിന്റെ വേഗതയും മർദവും കൂടിയിരിക്കും. ആവരണിയിൽവച്ച് ദ്രാവകത്തിന്റെ മർദം വീണ്ടും കൂടുകയും അങ്ങനെ മർദവും വേഗതയും കൂടിയ ദ്രാവകം ബഹിർഗമനനാളിവഴി പുറത്ത് പോകുകയും ചെയ്യുന്നു.താണ നിരപ്പിൽ നിന്ന് ദ്രാവകം ഒരു ആഗമന നാളിയിൽകൂടി കടന്നുവന്ന് പ്രവേശനദ്വാരം വഴി ഇംപെല്ലറിന്റെ മധ്യത്തിലെത്തുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ഇംപെല്ലറിലെ ബ്ളേഡുകളിൽകൂടി കടന്ന് ബഹിർഗമനനാളിവഴി ആവശ്യമായിടത്ത് എത്തിച്ചേരുകയും ചെയ്യുന്നു. ആഗമനനാളിയുടെ ദ്രാവകത്തിൽ മുങ്ങിക്കിടക്കുന്ന അഗ്രത്തിൽ ഒരു ഫുട് വാൽവ് ഘടിപ്പിച്ചിരിക്കും. പമ്പ് പ്രവർത്തനം നിർത്തുമ്പോൾ ആവരണിയിലുള്ള ദ്രാവകം തിരികെപ്പോകാതെ ഇതു സൂക്ഷിക്കുന്നു.ഒരു വൈദ്യുത മോട്ടോറോ ഒരു എൻജിനോ ഉപയോഗിച്ച് ഇംപെല്ലർ കറക്കാം. വൈദ്യുതി ലഭ്യമായിടത്ത്, സ്ഥിരമായുറപ്പിച്ചിട്ടുള്ള പമ്പുകൾക്ക് മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ലഭ്യമല്ലാതിരിക്കയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുനടന്ന് പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന പമ്പുകൾക്ക് എൻജിനുകളാണ് ഉപയോഗിക്കുന്നത്.
 
==പ്രധാന ഭാഗങ്ങൾ==
"https://ml.wikipedia.org/wiki/അപകേന്ദ്ര_പമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്