"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ദർശനങ്ങൾ==
സമ്യഗ്ദർശനം, സമ്യഗ്ജ്ഞാനം, സമ്യക്ചരിത്രം എന്നിവ മൂന്നും ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നും ഇവ മൂന്നും കൂടിച്ചേർന്നാലാണ് മുക്തിക്ക് നിദാനമായിത്തീരുന്നതെന്നുമാണ് ഇവരുടെ വിശ്വാസം. പുദ്ഗലബന്ധത്തിൽനിന്ന് പൂർണമായി മുക്തനാകുമ്പോൾ [[ജീവൻ|ജീവന്]] സ്വതവേയുള്ള അനന്തജ്ഞാനം, അനന്തശ്രദ്ധ, അനന്തശക്തി, അനന്തസുഖം എന്നിവ അനുഭവവേദ്യമാകുമെന്നും ദിഗംബരന്മാർ ഉറച്ചു വിശ്വസിച്ചുപോരുന്നു. ഭൌതിക വസ്തുസമൂഹത്തെയാണ് ജൈനന്മാർ പുദ്ഗലം-പൂരയന്തി ഗളന്തിച (ചേർന്നുചേർന്ന് വർദ്ധമാനമാവുകയും, വേർപെട്ടുവേർപെട്ട് ക്ഷയോന്മുഖമാവുകയും ചെയ്യുന്നത്) എന്ന പേരിൽ വ്യവഹരിക്കുന്നത്. സമ്പൂർണതയും അനന്തശക്ത്യാദികളും ജീവനിൽ യഥാവിധി ഉണ്ടെങ്കിലും പുദ്ഗലവുമായുള്ള ജീവസംബന്ധം ഇവയെ മറയ്ക്കുന്നു. ഇവ മാറുമ്പോൾ [[ജീവൻ]] പ്രകാശിക്കുമെന്നാണ് ദിഗംബരന്മാരുടെ സിദ്ധാന്തം.
 
ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങൾ ഇവർ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവർ കരുതുന്നത്. എന്നാൽ [[വിഷ്ണു]], [[നന്ദി]], അപരാജിതൻ, ഗോവർദ്ധനൻ, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാർ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാർക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം.
 
ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങൾ ഇവർ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവർ കരുതുന്നത്. എന്നാൽ വിഷ്ണു, നന്ദി, അപരാജിതൻ, ഗോവർദ്ധനൻ, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാർ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാർക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം.
==കാലഘട്ടം==
[[Image:Acharya5.jpg|thumb|ആചാര്യ വിദ്യാസാഗർ , ജൈന സന്യാസി]]
"https://ml.wikipedia.org/wiki/ദിഗംബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്